Kunchacko Boban Facebook
Entertainment

രാവിലെ വർക്കൗട്ട്, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ; ദിനചര്യ വെളിപ്പെടുത്തി ചാക്കോച്ചൻ; 'ഡ്രീം ലൈഫ്' എന്ന് കമന്റുകൾ

രാത്രിയിൽ കുടുംബത്തോടൊപ്പം സിനിമ കാണുകയോ പുറത്ത് ചെറിയൊരു യാത്ര പോവുകയോ ചെയ്യുന്നതാണ് പതിവെന്നും താരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

സിനിമാ തിരക്കുകൾക്കിടയിലും ചിട്ടയായ ദിനചര്യയും വ്യായാമവും കുടുംബത്തിനൊപ്പമുള്ള സമയവും കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്ന വ്യക്തിയാണ് നടൻ കുഞ്ചാക്കോ ബോബൻ. പുലർച്ചെ ആരംഭിക്കുന്ന തന്റെ ദിവസത്തെക്കുറിച്ചും ഒഴിവുസമയങ്ങളിൽ ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് താരം.

രാവിലെ വർക്കൗട്ടും ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ കളികളുമൊക്കെയായി സജീവമാണ് ചാക്കോച്ചന്റെ ദിവസം. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം തന്റെ ദിനചര്യ പങ്കുവെച്ചത്.

രാവിലെ 5.30ന് എഴുന്നേൽക്കുന്നതാണ് കുഞ്ചാക്കോ ബോബന്റെ പതിവ്. ആറുമണിയോടെ വർക്കൗട്ട് ആരംഭിക്കും. ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റി വർധിപ്പിക്കാനുള്ള സ്ട്രെച്ചിങ്ങും മറ്റ് വ്യായാമങ്ങളുമാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് 7.30ഓടെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തി ബാസ്കറ്റ്ബോൾ കളിക്കും. അധികം ക്ഷീണമില്ലെങ്കിൽ 8.30 മുതൽ 9.30 വരെ ബാഡ്മിന്റണും കളിക്കാറുണ്ട്.

കളികൾക്കുശേഷം വീട്ടിലെത്തി കുളിച്ച് പത്രം വായിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. ഇതിനിടെ പുതിയ സിനിമകളുടെ കഥകൾ കേൾക്കാനും സമയം കണ്ടെത്താറുണ്ട്. ഉച്ചഭക്ഷണത്തിനുശേഷം അൽപ്പനേരം ഉറങ്ങും. വൈകുന്നേരം വീണ്ടും കഥകൾ കേൾക്കാനുള്ള ഊർജമുണ്ടെങ്കിൽ അതിനും സമയം മാറ്റിവെക്കും.

അല്ലാത്ത ദിവസങ്ങളിൽ മകനെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന് അവനൊപ്പം കുറച്ചുസമയം ചെലവഴിക്കുമെന്നും താരം പറഞ്ഞു. രാത്രിയിൽ കുടുംബത്തോടൊപ്പം സിനിമ കാണുകയോ പുറത്ത് ചെറിയൊരു യാത്ര പോവുകയോ ചെയ്യുന്നതാണ് പതിവെന്നും താരം വെളിപ്പെടുത്തി.

കുടുംബത്തോടൊപ്പം പുറത്തുപോകുമ്പോൾ വഴിയരികിലെ ചെറിയ കടകളിൽ നിർത്തി സ്നാക്സ് കഴിക്കുന്നതൊക്കെ ഏറെ ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ താരമെന്ന നിലയിലുള്ള തിരക്കും ആളുകളുടെ ശ്രദ്ധയും കാരണം എല്ലായിടത്തും അങ്ങനെ പോകാൻ സാധിക്കാറില്ല.

വലിയ തിരക്കില്ലാത്ത സ്ഥലങ്ങളിലാണെങ്കിൽ ചെറിയ കടകളിൽ കയറാറുണ്ട്. അവിടെനിന്ന് ചായയും പരിപ്പുവടയും കഴിക്കുന്നത് ഏറെ ആസ്വദിക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ പറഞ്ഞു. അഭിമുഖത്തിനു താഴെ നിരവധി പേരാണ് ഇതു തങ്ങളുടെയും ഡ്രീം ലൈഫാണെന്ന് പ്രതികരിച്ചത്.

Morning workout, basketball, and badminton: Chackochan reveals his daily routine; fans call it a 'dream life'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

തൃശൂരിൽ എസ്.ടി പ്രൊമോട്ടർ ഒഴിവുകൾ; അഭിമുഖം 28-ന്

'തൃണമൂൽ വിട്ട് മോദിക്കൊപ്പം ചേരാൻ ഉപദേശിച്ചത് പ്രണബ് മുഖർജി' ; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

'വഞ്ചന ഇല്ലെങ്കില്‍ കുഴപ്പമില്ല'; ലിവ്-ഇന്‍ പങ്കാളിയുടെ മൊബൈല്‍ ഉപയോഗിക്കുന്നത് കുറ്റമല്ലെന്ന് കര്‍ണാടക ഹൈക്കോടതി

'ഗുണ്ടൽപേട്ട് കയ്യേറി, കുടകിൽ തോന്ന്യവാസം'; മലയാളികൾക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് പ്രതാപ് സിംഹ