ശ്രേയ ഘോഷാല്‍ ഫെയ്സ്ബുക്ക്
Entertainment

പാടാന്‍ ഏറ്റവും കടുപ്പം മലയാളം, പക്ഷേ...; കരീനയോട് ശ്രേയാ ഘോഷാല്‍

നടി കരീന കപൂറുമായുള്ള അഭിമുഖത്തിലാണ് ഗായിക മലയാളം സിനിമയെക്കുറിച്ച് വാചാലയായത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളം ഭാഷയില്‍ പാടാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് ഗായിക ശ്രേയ ഘോഷാല്‍. നടി കരീന കപൂറുമായുള്ള അഭിമുഖത്തിലാണ് ഗായിക മലയാളം സിനിമയെക്കുറിച്ച് വാചാലയായത്. വളരെ ആഴത്തിലുള്ള സിനിമകളാവും മലയാളത്തിലെന്നും പ്രണയം മാത്രമല്ല പലതരത്തിലുള്ള വികാരങ്ങള്‍ നിറഞ്ഞതാകും ഗാനങ്ങളെന്നുമാണ് ഗായിക പറഞ്ഞത്.

തെന്നിന്ത്യയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷ മലയാളമാണ്. അതുപോലെ മലയാളം സിനിമകള്‍ വളരെ ആഴത്തിലുള്ളതായിരിക്കും. ഒരു പെണ്‍കുട്ടി പ്രണയത്തിലാകുന്നതായിരിക്കില്ല ഗാനം. ചിലപ്പോള്‍ സുഹൃത്തിനെക്കുറിച്ചോ അമ്മയെക്കുറിച്ചോ മകളെക്കുറിച്ചോ ആയിരിക്കും. വളരെ ശക്തമായവ ആയിരിക്കും. കൂടാതെ വളരെ കാവ്യാത്മകമായ എഴുത്തായിരിക്കും. - ശ്രേയ ഘോഷാല്‍ പറഞ്ഞു.

ഒരു ദിവസം പലഭാഷകളില്‍ പാട്ട് പാടേണ്ടി വരും. ഹിന്ദി കൂടാതെ ബംഗാളി, തമിഴ് തെലുങ്ക് ഭാഷകളിലെല്ലാം പാടാറുണ്ട്. ആ ഭാഷകളൊന്നും സംസാരിക്കാന്‍ എനിക്കറിയില്ല. പാട്ടിന്റെ വരികള്‍ പഠിച്ച് ഓരോ വാക്കിന്റെ ഉച്ചാരണം മനസിലാക്കിയാണ് പാടുന്നത്. ഇന്ത്യ പോലൊരു രാജ്യത്ത് ജനിക്കാന്‍ സാധിച്ചതുകൊണ്ട് ലഭിച്ച ഭാഗ്യമാണ് ഇത്. ഏത് രാജ്യത്തെ കലാകാരനാണ് ഇതുപോലെ പലഭാഷകളില്‍ പാടാനാവുക. ഇതെന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. എനിക്ക് വളരെ അഭിമാനമുണ്ട്. അതുപോലെ തന്നെ വെല്ലുവിളിയും നിറഞ്ഞതാണ്.- ഗായിക കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ