ഋഷിയും ഐശ്വര്യയും ഇന്‍സ്റ്റഗ്രാം
Entertainment

ഇനി മുടിയന്റെ സ്വന്തം: പ്രണയിനിയെ ജീവിതപങ്കാളിയാക്കി ഋഷി

നടിയും നർത്തകിയുമായി ഡോ ഐശ്വര്യ ഉണ്ണിയാണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധേയനായ ഋഷി എസ് കുമാർ വിവാഹിതനായി. നടിയും നർത്തകിയുമായി ഡോ ഐശ്വര്യ ഉണ്ണിയാണ് വധു. ആറു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു സോഷ്യൽ മീഡിയയിലൂടെ ഋഷി തന്നെയാണ് വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്.

കസവില്‍ ഒരുക്കിയ ലെഹങ്കയായിരുന്നു ഐശ്വര്യയുടെ വേഷം. പിങ്ക് നിറത്തിലുള്ള സില്‍ക് കുര്‍ത്തയും മുണ്ടുമായിരുന്നു ഋഷി അണിഞ്ഞത്. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു.

ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിരുന്നു. സിനിമാ സ്റ്റൈലിലായിരുന്നു പ്രപ്പോസൽ. നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച 'ട്രഷർ ഹണ്ട്' രീതിയിൽ ഒരുക്കിയ പ്രൊപ്പോസൽ വീഡിയോ വൻ വൈറലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തിയ ഋഷി മലയാളികളുടെ ശ്രദ്ധനേടുന്നത് ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിൽ മുടിയൻ എന്ന കഥാപാത്രമായി എത്തിയാണ്. ആ കഥാപാത്രത്തിന്റെ പേരിലാണ് റിഷി അറിയപ്പെടുന്നത്. ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയ ഋഷി ഫൈനലിൽ കടന്നിരുന്നു. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. 'നമുക്ക് കോടതിയിൽ കാണാം' എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT