മുഫാസ: ദ് ലയൺ കിങ് 
Entertainment

ഒരു രാജാവിന്റെ ഉദയം; 'മുഫാസ: ദ് ലയൺ കിങ്' ട്രെയ്‌ലർ

സിംബയുടെ അച്ഛൻ മുഫാസയുടെ കഥ പറയുന്ന സിനിമയുടെ ട്രെയ്‌ലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടും ആരാധകരുള്ള ഡിസ്‌നി ചിത്രമാണ് ലയൺ കിങ്. ഇപ്പോഴിതാ ലയൺ കിങിന്റെ പ്രീക്വൽ ഒരുങ്ങുകയാണ്. മുഫാസ: ദ് ലയൺ കിങ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിംബയുടെ അച്ഛൻ മുഫാസയുടെ കഥ പറയുന്ന സിനിമയുടെ ട്രെയ്‌ലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

അനാഥനായ മുഫാസ എങ്ങനെ കാടിനെ അടക്കിവാഴുന്ന രാജാവ് ആയി മാറിയെന്നതാണ് കഥ. സിംബയുടെ മകൻ കിയാരയോട് മുഫാസയുടെയും സ്‌കാറിന്റെയും കഥ റാഫിക്കി വിവരിക്കുന്നിടത്ത് നിന്നാണ് ട്രെയ്‌ലർ തുടങ്ങുന്നത്. ചിത്രത്തിൽ മുഫാസയ്ക്കു ശബ്ദം നൽകുന്നത് ഹോളിവുഡ് താരം ആരോൺ പിയെറെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഓസ്‌കാർ ജേതാവ് ബാരി ജെങ്കിൻസ് ആണ് മുഫാസ: ദ് ലയൺ കിങ് സംവിധാനം ചെയ്യുന്നത്. ജെഫ് നഥാൻസൺ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുഫാസ: ദ് ലയൺ കിംങ് ഡിസംബർ 20ന് തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍