കബഡി കളിക്കുന്ന മുകേഷ്/ വിഡിയോ ദൃശ്യം 
Entertainment

കബഡി കളിക്കാനിറങ്ങിയ മുകേഷിനെ കാലിൽ പിടിച്ച് വലിച്ചിട്ടു, ആവേശപ്പോരാട്ടം, വിഡിയോ

കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് വിഡിയോയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം എംഎൽഎയും നടനുമായ മുകേഷ് സിനിമയിലും പൊതുവേദിയിലും നിറസാന്നിധ്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു വിഡിയോ ആണ്. ആവേശത്തിൽ കബഡി കളിക്കുന്ന മുകേഷാണ് വിഡിയോയിൽ. താരം തന്നെയാണ് കോവിഡ് കാലത്തിന് മുൻപത്തെ വിഡിയോ ആരാധകർക്കായി പങ്കുവെച്ചത്. 

കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണുന്നത്. കബടി കളിക്കാൻ ഇറങ്ങിയ മുകേഷിനെ കാലിൽ പിടിച്ച് വലിച്ചിട്ട് പുറത്താകുകയാണ് എതിർഭാ​ഗം ടീം. 

‘‘കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കോവിഡിന് തൊട്ടുമുൻപ് കൊല്ലം ബീച്ചിൽ മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം.’’- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് വിഡിയോ. ഹിറ്റ് സിനിമാ ഡയലോ​ഗുകളാണ് വിഡിയോക്ക് താഴെ നിറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്‌ഐപി പ്ലാന്‍

വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി; ഏഴ് മാറ്റങ്ങള്‍ വരുത്താമെന്ന് എംവിഡി