വിഡിയോ സ്ക്രീൻ ഷോട്ട് 
Entertainment

യൂണിഫോമില്‍ മുംബൈ പൊലീസിന്റെ ബെല്ലാ ചാവോ; ആവേശത്തില്‍ മണി ഹെയ്സ്റ്റ് ആരാധകര്‍; വിഡിയോ

മുംബൈ പൊലീസിന്റെ മ്യൂസിക് ബാന്‍ഡായ കാക്കി സ്റ്റുഡിയോ ആണ് വിഡിയോ പുറത്തിറക്കിയത്

സമകാലിക മലയാളം ഡെസ്ക്

രാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടാണ് പ്രമുഖ വെബ് സീരീസായ മണി ഹെയ്സ്റ്റിന്റെ അവസാന സീരീസ് ആരാധകരിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും മറ്റും മണി ഹെയ്‌സ്റ്റ് നിറയുകയാണ്. അതിനിടെ മണി ഹെയ്‌സ്റ്റ് ആരാധകരുടെ മനസു കീഴടക്കിയിരിക്കുകയാണ് മുംബൈ പൊലീസിന്റെ പുതിയ വിഡിയോ. 

സീരീസിന്റെ തീം സോങ്ങായ ബലെ ചാവോ വായിച്ചാണ് കയ്യടി നേടുന്നത്. മുംബൈ പൊലീസിന്റെ മ്യൂസിക് ബാന്‍ഡായ കാക്കി സ്റ്റുഡിയോ ആണ് വിഡിയോ പുറത്തിറക്കിയത്. പൊലീസ് യൂണിഫോമില്‍ വിവിധ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് ബലേ ചാവോ വായിക്കുന്ന പൊലീസുകാരാണ് വിഡിയോയിലുള്ളത്. രണ്ടു മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള വിഡിയോ മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. 

എന്തായാലും മണി ഹെയ്സ്റ്റ് ആരാധകരെ ആവേശത്തിലാക്കുകയാണ് വിഡിയോ. നെറ്റ്ഫഌക്‌സിന്റെ ഒഫീഷ്യല്‍ സൈറ്റ് ഉള്‍പ്പടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. മുംബൈ പൊലീസിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT