Murali Gopy വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് 'ദൃശ്യം' ഫ്രാഞ്ചൈസി; ആ സീൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്'

രണ്ട് തൂണുകളെയാണ് ആ സീൻ പ്രതിനിധീകരിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഓരോ ദിവസവും റെക്കോർഡുകൾ മറികടന്നു കൊണ്ടിരിക്കുകയാണ് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ 'ദൃശ്യം 3'. ഭരണകൂടത്തിന്റെ സപ്പോർട്ടിനെക്കുറിച്ച് 'ദൃശ്യം 2' വിൽ മുരളി ​ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിന്റെ കഥാപാത്രം പറയുന്നുണ്ട്. ആ സീൻ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ജോർജുകുട്ടി എന്ന കഥാപാത്രം കഴിഞ്ഞാൽ ദൃശ്യം ഫ്രാഞ്ചൈസിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഐജി തോമസ് ബാസ്റ്റിനാണ്.

ദൃശ്യം 2 വിലെ സുപ്രധാനമായ ആ രം​ഗത്തെക്കുറിച്ച് സംസാരിക്കുകയാണ് മുരളി ​ഗോപി. ആശിർവാദ് സിനിമാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ജനാധിപത്യത്തിൽ നാല് തൂണുകളാണുള്ളത്. നീതിന്യായവ്യവസ്ഥ (ജുഡീഷ്യറി), നിയമനിർമ്മാണസഭ (ലെജിസ്ലേറ്റീവ്), ഭരണനിർവ്വഹണ വിഭാഗം (എക്സിക്യൂട്ടീവ്), മാധ്യമങ്ങൾ (മീഡിയ) എന്നിങ്ങനെ.

ഒരു ക്രൈം സംഭവിക്കുമ്പോൾ വളരെ പെട്ടെന്ന് അതിൽ ഇടപെടുന്നത് ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ്. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ഒരു സംഭാഷമാണ് ആ രം​ഗത്തിൽ നടക്കുന്നത്. ജുഡീഷ്യറി ജഡ്ജിനെ പ്രതിനിധീകരിക്കുമ്പോൾ എക്സിക്യൂട്ടീവ് പ്രതിനിധീകരിക്കുന്നത് തോമസ് ബാസ്റ്റിനെയാണ്. ഇത് ഇങ്ങനെയൊക്കെ നടക്കൂ എന്ന് പറയുന്ന ഒരു ജുഡീഷ്യറിയും സിസ്റ്റത്തിന്റെ സപ്പോർട്ടില്ലാതെ ഫർസ്ട്രേറ്റഡ് ആകുന്ന ഒരു എക്സിക്യൂട്ടീവും.

രണ്ട് തൂണുകളെയാണ് ആ സീൻ പ്രതിനിധീകരിച്ചിരിക്കുന്നത്. ദൃശ്യം 2 വിലെ ഏറ്റവും സുപ്രധാനമായ ഒരു രം​ഗമാണ് അത്. ആ സീൻ ചെയ്തതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. മൂന്നാം ഭാ​ഗത്തിലേക്ക് വരുമ്പോൾ നാലാംതൂണ് ആണ് കടന്നുവരുന്നത്, മീഡിയ.

സമൂഹത്തിൽ ക്രൈമിനെ എങ്ങനെ അഭിസംബോധന ചെയ്യുന്നു, അതിലെ ലൂപ് ഹോൾസ് എന്താണ്, നിയമത്തെ എങ്ങനെ മാറ്റാം എന്നെക്കെയാണ് പറയുന്നത്. ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് ദൃശ്യം ഫ്രാഞ്ചൈസി". - മുരളി ​ഗോപി പറഞ്ഞു.

Murali Gopy talks about Drishyam 2 pivotal scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 63കാരന് 30 വർഷം കഠിന തടവ്

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം കൊലപാതകം; ആന്തരികാവയവങ്ങളില്‍ രക്തസ്രാവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ

'ഉർവശിയുടെ വലിയൊരു ഫാൻ ആണ് ഞാൻ; 'ഉള്ളൊഴുക്കി'ലെ പെർ‌ഫോമൻസ് കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി'

SCROLL FOR NEXT