ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

എആർ റഹ്മാന്റെ മകൾ ഖദീജ വിവാഹിതയാവുന്നു, വരൻ റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ്

ഖദീജയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം

Author : സമകാലിക മലയാളം ഡെസ്ക്

സം​ഗീത സംവിധായകൻ എആർ റഹ്മാൻ‌റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയാകുന്നു. റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. ഡിസംബർ 29  ന് വാഹനിശ്ചയം കഴിഞ്ഞു. ഇൻസ്റ്റ​ഗ്രാമിലൂടെ ഖദീജ തന്നെയാണ് വിവാഹവാർത്ത പങ്കുവച്ചത്. 

വിവാഹനിശ്ചയം ഖദീജയുടെ പിറന്നാൾ ദിനത്തിൽ

ഖദീജയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീൻ. ദൈവാനു​ഗ്രഹത്തിൽ റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദുമായുള്ള എന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. ഡിസംബർ 29ന് എന്റെ പിറന്നാൾ ദിനത്തിൽ അടുത്ത ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.- റിയാസദ്ദീന്റെയും തന്റേയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഖ​ദീജ കുറിച്ചു. 

ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആർ റഹ്മാൻ സൈറാ ബാനു ദമ്പതികൾക്ക്. ​ഗായിക കൂടിയാണ് ഖദീജ. എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്മാന്റെ സം​ഗീതത്തിൽ പുതിയ മനിതാ എന്ന ​ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ​ഗാനരം​ഗത്ത് തുടക്കം കുറിച്ചത്. ബുര്‍ഖ ധരിച്ച് മാത്രം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഖദീജ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

'യുവാക്കളെ ഭയമാണെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടൂ'; ഡല്‍ഹിയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് അഭിജിത് ദീപ്‌കെ

ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു; 15 യാത്രക്കാർക്ക് പരിക്ക്

Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരം​ഗം; ബം​ഗാളിൽ ബിജെപി കുതിപ്പ്

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ