ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഒരു വർഷം മുൻപ് ഞങ്ങൾ വിവാഹമോചിതരായി, സ്വകാര്യതയെ മാനിക്കണം'; തുറന്നുപറഞ്ഞ് ഇമ്മൻ

ഇമ്മൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഭാര്യ മോണിക്ക റിച്ചാർഡുമായി വിവാഹബന്ധം വേർപെടുത്തിയ വിവരം തുറന്നു പറഞ്ഞ് തെന്നിന്ത്യൻ സം​ഗീതസംവിധായകൻ ഡി ഇമ്മൻ. കഴിഞ്ഞ വർഷം നവംബറിലാണ് ഇരുവരും ഡിവോഴ്സ് ആയത്. ഇമ്മൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പരസ്പര സമ്മതപ്രകാരമാണ് വേർപിരിയുന്നതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം കുറിച്ചു. 

ഞങ്ങൾ ഭാര്യയും ഭർത്താവുമല്ല

ഇതുവരെ എന്നെ പിന്തുണച്ച എന്റെ വെൽവിഷേഴ്സിനും സം​ഗീതപ്രേമികളോടും നന്ദി. ഞാനും മോണിക്ക റിച്ചാര്‍ഡും പരസ്പര സമ്മതപ്രകാരം 2020 നവംബര്‍ മുതല്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഇനി ഞങ്ങൾ ഭാര്യയും ഭർത്താവുമല്ല. ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും മുന്നോട്ടുപോവാൻ സഹായിക്കണമെന്നും ഞങ്ങളെ സ്നേഹിക്കുന്നവരോടും മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. മനസിലാക്കുന്നതിനും സ്നേഹിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നന്ദി- ഇമ്മൻ കുറിച്ചു. 

13 വർഷത്തെ ദാമ്പത്യം

13 വർഷം നീണ്ടു നിൽക്കുന്നദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. 2008ലാണ് ഇമ്മനും മോണിക്കയും വിവാഹമോചിതരായത്. ഇവർക്ക് രണ്ട് പെൺമക്കളാണ്. വെറോണിക്കയും ബ്ലെസിക്കയും. തമിഴൻ’ എന്ന ചിത്രത്തിലൂടെയാണ് ഡി.ഇമ്മൻ സംഗീതരംഗത്തു ചുവടുറപ്പിച്ചത്. രജനികാന്ത് ചിത്രം ‘അണ്ണാത്തേ’യ്ക്കു വേണ്ടി ഈണമൊരുക്കിയത് ഡി.ഇമ്മൻ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT