ഫയല്‍ ചിത്രം 
Entertainment

പുഴുവിൽ നിങ്ങൾ കാണുക വിധേയനിലെ മമ്മൂട്ടിയെ; ജേക്സ് ബിജോയ്

മമ്മൂക്കയുടെ അഭിനയമികവ് പ്രദര്‍ശിപ്പിക്കുന്ന ചിത്രമായിരിക്കും പുഴു

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന പുഴുവിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നവാഗതയായ റതീന ഷര്‍ഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച ടീമാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് സം​ഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിധേയനിലേതു പോലുള്ള പ്രകടനമായിരിക്കും ചിത്രത്തിൽ മമ്മൂട്ടിയുടേത് എന്നാണ് അദ്ദേഹം പറഞ്ഞത്. 

"പുഴുവില്‍ വര്‍ക്ക് ചെയ്യാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍. മമ്മൂക്കയുടെ അഭിനയമികവ് പ്രദര്‍ശിപ്പിക്കുന്ന ചിത്രമായിരിക്കും പുഴു. ഒരു മാസ് മമ്മൂക്കയെയല്ല ചിത്രത്തില്‍ നിങ്ങള്‍ക്ക് കാണാനാവുക. മറിച്ച് വിധേയന്‍ സിനിമയുടെയൊക്കെ തലത്തിലുള്ള പ്രകടനമായിരിക്കും"- ജേക്സ് പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു ജെയ്കിന്റെ മറുപടി. 

'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയില്‍ 'പുഴു'വിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഹര്‍ഷദിനൊപ്പം സുഹാസും ഷര്‍ഫുവും ചേര്‍ന്നാണ്. എസ് ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, 'കേരളം മെട്രോ' എന്ന പുനര്‍നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്‍

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ജോളിയുമായി സാമ്യം; 'അണലി'ക്ക് വിലക്ക്

'പാചക വാതകത്തിന് ഇത്രയും വിലക്കുറവ് മറ്റൊരു രാജ്യത്തുമില്ല'; വിലക്കയറ്റത്തില്‍ സുരേഷ് ഗോപി

യുക്രൈയ്‌നില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും