ജോൺ പി വർക്കി 
Entertainment

സംഗീത സംവിധായകൻ ജോൺ പി വർക്കി കുഴഞ്ഞുവീണു മരിച്ചു

കമ്മട്ടിപ്പാടം, ഒളിപ്പോര്, ഉന്നം, ഈട തുടങ്ങിയ മലയാളസിനിമകളിലെ സംഗീത സംവിധായകനാണ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പ്രമുഖ സംഗീത സംവിധായകനും ഗിത്താറിസ്റ്റുമായ  ജോൺ പി വർക്കി (51) വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. 

നെയ്ത്തുകാരന്‍, ഫ്രോസൺ, കമ്മട്ടിപ്പാടം, ഒളിപ്പോര്, ഉന്നം, ഈട, പെണ്‍കൊടി തുടങ്ങിയ മലയാളസിനിമകളിലെ സംഗീത സംവിധായകനാണ്.  നിരവധി തെലുഗു സിനിമകളിലും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 

എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡ് ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോൺ ‘അവിയൽ’ ബാൻഡിൽ അംഗമായിരുന്നു. സ്ലോ പെഡൽസ് എന്ന ബാൻഡിലും അം​ഗമായിരുന്നു. അവിയല്‍ എന്ന റോക്ക് ബാൻഡിന് ചില പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് വന്‍ ഹിറ്റായതോടെയാണ് ഏറെ ശ്രദ്ധ നേടയത്. 

ഭാര്യ: ബേബി ജോൺ. മക്കൾ: ജോബ് ജോൺ, ജോസഫ് ജോൺ. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലേക്ക് കുതിച്ച് പൊങ്ങി 'ആർട്ടെമിസ് 2'; മനുഷ്യൻ വീണ്ടും 'ചന്ദ്രനിലേക്ക്' (വിഡിയോ )

നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യയും; പെട്രോളിന് 7.41 രൂപയും ഡീസലിന് 25 രൂപയും കൂടി

ചരിത്രത്തിലേക്ക് കുതിച്ച് പൊങ്ങി 'ആർട്ടെമിസ് 2', ഇറാനെതിരായ യുദ്ധം അമേരിക്ക ജയിച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവര്‍ ചരിത്രം പഠിക്കണം; പിണറായിക്ക് വയസ്സായില്ലേ?'

തോറ്റ് തുടങ്ങി, ജയിക്കാനുറപ്പിച്ച് കൊൽക്കത്തയും ഹൈദരാബാദും ഇന്നിറങ്ങുന്നു

SCROLL FOR NEXT