അജയ് ദേവ്​ഗണും കാജോളും/ ഫേയ്സ്ബുക്ക് 
Entertainment

'അജയിനെ വിവാഹം കഴിക്കുന്നത് അച്ഛൻ എതിർത്തു, അമ്മയാണ് അറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്'; കാജോൾ

സ്വന്തമായി അഭിപ്രായം വേണമെന്നും സ്വതന്ത്രമായി നില്‍ക്കണമെന്നുമാണ് മകളെ ഉപദേശിക്കാറുണ്ടെന്നും താരം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡിലെ ഇഷ്ട താരജോഡിയാണ് അജയ് ദേവ്​ഗണും കാജോളും. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് വിവാഹം കഴിക്കാൻ കാജോൾ തീരുമാനിക്കുന്നത്. പിന്നീടും സിനിമയിൽ നിന്ന് താരം മാറിനിന്നില്ല. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് കാജോൾ. തന്റെ അച്ഛൻ വിവാഹത്തെ എതിർത്തു എന്നാണ് താരം പറയുന്നത്. 

 ‘അച്ഛനാണ് ആദ്യം എന്റെ വിവാഹത്തെ എതിര്‍ത്തത്. കാരണം മറ്റൊന്നുമല്ല, 24മത്തെ വയസ്സില്‍ വിവാഹം കഴിക്കുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു. വിവാഹത്തിന് മുമ്പ് സ്വന്തമായി ഒരു കരിയര്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. അമ്മയാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത്. - കാജോൾ പറഞ്ഞു. 

തന്റെ വീട്ടിൽ പാട്രിയാര്‍ക്കി സ്വഭാവം ഉണ്ടായിരുന്നില്ലെന്നും എന്തും നേരിടാനുള്ള കഴിവ് എനിക്കുണ്ടായത് തന്റെ കുടുംബത്തിൽ നിന്നുമാണെന്നും താരം കൂട്ടിച്ചേർത്തു. അമ്മയും മുത്തശ്ശിയും പകര്‍ന്നു തന്ന പാഠങ്ങള്‍ തന്റെ മകളോടും പറയാറുണ്ട്. സ്വന്തമായി അഭിപ്രായം വേണമെന്നും സ്വതന്ത്രമായി നില്‍ക്കണമെന്നുമാണ് മകളെ ഉപദേശിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. 

1999 ഫെബ്രുവരി 24നാണ് കാജോളും അജയും വിവാഹിതരാവുന്നത്. കഭീ ഖുശീ കഭീ ഖം ഉൾപ്പടെയുള്ള ചിത്രങ്ങളിൽ താരം അഭിനയിക്കുന്നത് അതിന് ശേഷമാണ്. താരദമ്പതികൾക്ക് രണ്ട് മക്കളാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT