Kalabhavan Mani, Nadirshah ഫയല്‍
Entertainment

പാടുന്നതിനിടെ ഒരുത്തന്‍ എന്റെ ചെവിയില്‍ തെറി വിളിച്ചു, എനിക്ക് വേണ്ടി മണി അവനോട് ചെയ്തത്; അനുഭവം പങ്കിട്ട് നാദിര്‍ഷ

ശരിക്കും അയാളുടെ കഴുത്ത് മണിയുടെ കയ്യിന്റെ ഇടയില്‍ വച്ച് ഞെരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

സൗഹൃദങ്ങള്‍ക്ക് വളരെയധികം വിലകല്‍പ്പിക്കുന്ന വ്യക്തിയായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്ന പല അനുഭവങ്ങളും സഹതാരങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചെവിയില്‍ തെറി പറഞ്ഞൊരാളോട് മണി ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ. അമൃത ടിവിയിലെ ഓര്‍മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നാദിര്‍ഷ. ആ വാക്കുകളിലേക്ക്:

ഞങ്ങളൊരു ഷോയ്ക്ക് പോയി. ദിലീപൊക്കെയുണ്ട്. ഒരുത്തന്‍ ഗ്രീന്‍ റൂമില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞു വിട്ടു. അവന്‍ ഓഡിയന്‍സിന്റെ കൂട്ടത്തില്‍ വന്നിരിപ്പുണ്ട്. പാട്ട് പാടി കാണികളുടെ ഇടയിലേക്ക് ഞാന്‍ അറങ്ങി. അവന്‍ വന്ന് എന്റെ ചെവിയില്‍ അധികം ഷൈന്‍ ചെയ്യല്ലെടാ എന്നത് ഒരു തെറി കൂട്ടി പറഞ്ഞു. എനിക്ക് വിഷമമായി. ഞാന്‍ തിരിച്ച് കയറി വരുമ്പോള്‍ സ്‌റ്റേജിന്റെ സൈഡില്‍ അടുത്ത സ്‌കിറ്റിന് കയറാന്‍ റെഡിയായി മണി കൈലി മുണ്ടൊക്കെയുടുത്ത് നില്‍പ്പുണ്ട്.

കൂട്ടുകാര്‍ക്ക് മുഖത്ത് നോക്കിയാല്‍ കാര്യം മനസിലാകുമല്ലോ. എന്താടാ പ്രശ്‌നം എന്ന് മണി ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. ഈ പാട്ട് കഴിഞ്ഞാല്‍ എന്റെ സ്‌കിറ്റല്ലേ അത് വേണ്ട എന്റെ നാടന്‍ പാട്ട് പറയെടാ എന്ന് പറഞ്ഞു. അതെങ്ങനെ ശരിയാകുമെന്ന് ഞാന്‍ ചോദിച്ചു. നാടന്‍ പാട്ടിന് കൈലി മുണ്ട് മതിയെടാ എന്ന് മണി. അങ്ങനെ നാടന്‍ പാട്ട് അനൗണ്‍സ് ചെയ്തു. എന്നിട്ട് ഞാന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങുമ്പോള്‍ ആളെ നീ കാണിച്ചു തരണം എന്ന് പറഞ്ഞു.

മണി ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ പാടിക്കൊണ്ട് കാണികളുടെ ഇടയിലേക്ക് ഇറങ്ങി. ഒരാളുടെ മുന്നില്‍ ചെന്ന് തിരിഞ്ഞ് എന്നോട് ഇവനാണോ എന്ന് ചോദിച്ചു. അല്ലെന്ന് ഞാന്‍ ആംഗ്യം കാണിച്ചു. മണി അടുത്ത റോയിലേക്ക് പോയി. അങ്ങനെ ഒടുവില്‍ ആളെ കണ്ടെത്തി. പ്രേക്ഷകര്‍ നോക്കിയാല്‍ തോന്നുക അയാളെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് കൊണ്ടു ഡാന്‍സ് കളിക്കുകയാണ്. ശരിക്കും അയാളുടെ കഴുത്ത് മണിയുടെ കയ്യിന്റെ ഇടയില്‍ വച്ച് ഞെരിക്കുകയാണ്. ഇതിന്റെ ഇടയില്‍ കാല്‍ മുട്ടു കൊണ്ട് ഇടിക്കുന്നൊരു സ്‌റ്റെപ്പും ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് സ്റ്റേജിലേക്ക് കയറി വന്ന് എന്നോട് അളിയാ ഓക്കെ എന്നും പറഞ്ഞു പോയി.

Nadirshah recalls how Kalabhavan Mani stood up for him when a guy abused him during a stage program.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്'; ബിഎല്‍ഒമാര്‍ നാളെ ജോലി ബഹിഷ്‌കരിക്കും

ഹെൽമെറ്റ് മൂലമുള്ള മുടി കൊഴിച്ചിൽ തടയാം

ഡൽഹി സ്ഫോടനം; കശ്മീരിൽ വനിതാ ഡോക്ടർ കസ്റ്റഡിയിൽ; മെഡിക്കൽ വിദ്യാർഥികളടക്കം നിരീക്ഷണത്തിൽ

കൊച്ചി കസ്റ്റംസ് മറൈൻ വിങ്ങിൽ 19 ഒഴിവുകൾ

'പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ല'; ആര്യ രാജേന്ദ്രനെ പുകഴ്ത്തി വി ശിവന്‍കുട്ടി

SCROLL FOR NEXT