ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'അത് സാമന്ത തന്നെ, മാറ്റമില്ല'; അമ്പരപ്പിച്ച് നാ​ഗചൈതന്യ

സ്ക്രീനിൽ ഏത് നായികയുമായാണ് മികച്ച കെമിസ്ട്രി കാഴ്ചവയ്ക്കാനാവുക എന്നായിരുന്നു നാ​ഗചൈതന്യയോടുള്ള ചോദ്യം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ട താരജോഡികളായിരുന്നു സാമന്തയും നാ​ഗചൈതന്യയും. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമുള്ള ഇവരുടെ വിവാഹം ആരാധകർ ആഘോഷമാക്കിയിരുന്നു. എന്നാൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇരുവരും കഴിഞ്ഞ വർഷം വേർ‍പിരിയൽ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പിരിഞ്ഞതിനുശേഷവും പരസ്പരം ചെളിവാരിയെറിയാതെ വളരെ ബഹുമാനത്തോടെയാണ് ഇരുവരും സംസാരിക്കുന്നത്. ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് സാമന്തയെക്കുറിച്ചുള്ള നാ​ഗചൈതന്യയുടെ മറുപടിയാണ്. 

സിനിമയിലെ കെമിസ്ട്രി

സ്ക്രീനിൽ ഏത് നായികയുമായാണ് മികച്ച കെമിസ്ട്രി കാഴ്ചവയ്ക്കാനാവുക എന്നായിരുന്നു നാ​ഗചൈതന്യയോടുള്ള ചോദ്യം. ഇതിന് സാമന്ത എന്നാണ് നാ​ഗചൈതന്യ മറുപടി നൽകിയത്.  മനം, യെ മായ ചേസവെ ഉൾപ്പെടെ നിരവധി സിനിമകളിൽ നാ​ഗചൈതന്യയും സാമന്തയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാവുന്നത് സിനിമയിലൂടെ തന്നെയാണ്, 

നാലു വർഷത്തെ ദാമ്പത്യം

അടുത്തിടെ നാ​ഗചൈതന്യ വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ആ സമയത്ത് തങ്ങൾ രണ്ടുപേരുടെ നല്ലതിനും വേണ്ടിയെടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് താരം പറഞ്ഞത്. ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യവും വിവാഹമോചനം സ്ഥിരീകരിക്കുന്നത്. നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. 2018 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT