Isha Kopikar, Nagarjuna ഇന്‍സ്റ്റഗ്രാം
Entertainment

'14 തവണ നാഗാര്‍ജുന കരണത്ത് അടിച്ചു, മുഖത്ത് പാടുകള്‍ വീണു'; തുറന്ന് പറഞ്ഞ് ഇഷ കോപികര്‍

ഇഷയുടെ കരിയറിന്റെ തുടക്കകാലമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാഗാര്‍ജുനയ്‌ക്കൊപ്പമുള്ള അനുഭവം പങ്കിട്ട് നടി ഇഷ കോപികര്‍. 1998 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന സിനിമയുടെ ചിത്രീകരണ ഓര്‍മകളാണ് ഇഷ പങ്കുവെക്കുന്നത്. ഷൂട്ടിംഗിനിടെ നാഗാര്‍ജുന പതിനാല് തവണ തന്റെ കരണത്തടിച്ചുവെന്നും അടികൊണ്ട് മുഖം നീരുവച്ചുവെന്നുമാണ് ഇഷ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇഷ.

ഇഷയുടെ കരിയറിന്റെ തുടക്കകാലമായിരുന്നു അത്. ആ സമയത്ത് ഇഷ തുടര്‍ച്ചയായി തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നു. ''നാഗാര്‍ജുനയുടെ കയ്യില്‍ നിന്നും കരണത്തടി വാങ്ങിയിട്ടുണ്ട്. ഞാന്‍ വളരെ കമ്മിറ്റഡ് ആയ നടിയാണ്. ശരിക്കും മെത്തേഡ് ആക്ടിങ് ചെയ്യണം. അദ്ദേഹം മുഖത്തടിക്കുമ്പോള്‍ എനിക്ക് അടികൊണ്ടതായി തോന്നുന്നതേ ഉണ്ടായിരുന്നില്ല'' ഇഷ പറയുന്നു.

സീന്‍ കുറേക്കൂടി റിയലിസ്റ്റിക് ആക്കുകയായിരുന്നു ഇഷയുടെ ലക്ഷ്യം. തുടക്കത്തില്‍ നാഗാര്‍ജുന വേദനിപ്പിക്കാതെ തന്നെയാണ് അടിച്ചിരുന്നത്. എന്നാല്‍ ഇഷയ്ക്ക് അത് മതിയാകില്ലെന്ന് തോന്നി. അതിനാല്‍ ഇഷ നാഗാര്‍ജുനയോട് ശക്തമായി അടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം നാഗാര്‍ജുന പകച്ചുപോയി. നിനക്ക് ഉറപ്പാണോ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു ചോദിച്ചു. പക്ഷെ ഇഷ നിര്‍ബന്ധിച്ചു. നാഗാര്‍ജുനയുടെ ആദ്യത്തെ കരണത്തടി സ്‌നേഹത്തോടെയായിരുന്നുവെന്നാണ് ഇഷ പറയുന്നത്.

''എനിക്ക് ഒരു വികാരവും തോന്നുന്നുണ്ടായിരുന്നില്ല. അദ്ദേഹം കരണത്ത് അടിച്ചെങ്കിലും സ്‌നേഹത്തോടെയാണ് അടിച്ചത്. പക്ഷെ സംവിധായകന്‍ ഇഷ നിന്റെ കരണത്ത് അടിക്കുകയാണെന്ന് പറഞ്ഞു'' ഇഷ പറയുന്നു. ''എന്റെ മറ്റൊരു പ്രശ്‌നം ഞാന്‍ ജീവിതത്തില്‍ ദേഷ്യപ്പെട്ടാലും കാമറയ്ക്ക് മുന്നില്‍ അത് സാധിക്കില്ലായിരുന്നു. എന്താണ് പ്രശ്‌നമെന്ന് അറിയില്ല. ആ ദേഷ്യം വരുത്താന്‍ എനിക്ക് 14 തവണ കരണത്ത് അടി വാങ്ങേണ്ടി വന്നു. അവസാനം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാട് വന്നു. ആ പാവം എന്നോട് സോറി സോറി എന്ന് പറഞ്ഞു കൊണ്ടിരുന്നു. വിഷമിക്കേണ്ടതില്ല, ഇത് ഞാന്‍ ചോദിച്ച് വാങ്ങിയതല്ലേയെന്ന് ഞാന്‍ പറഞ്ഞു'' എന്നും താരം പറയുന്നു.

ഇഷയുടെ കരിയറിന്റെ തുടക്കകാലത്തെ ചിത്രമാണ് 1998 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ. മലയാളം സിനിമയുടെ റീമേക്കാണീ ചിത്രം. രമ്യ കൃഷ്ണനും നാഗാര്‍ജുനയുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും ചെയ്തിരുന്നു.

Isha Kopikar says she was slapped 14 times by Nagarjuna. but it was something she asked herself.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT