'കിങ്ഡം വിഡിയുടെ കരിയറിൽ നാഴികക്കല്ലാകും'; അനിരുദ്ധിന്റെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ വിജയ് ​ദേവരകൊണ്ടയുടെ അമ്മ

സിനിമ തന്റെയും കരിയറിൽ സുപ്രധാന മാറ്റം കൊണ്ടുവരുമെന്ന് അനിരുദ്ധ് പറഞ്ഞു.
Anirudh Ravichander, Kingdom
അനിരുദ്ധ് രവിചന്ദർ, കിങ്ഡം (Vijay Deverakonda)വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

വിജയ് ദേവരകൊണ്ടയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് കിങ്ഡം. ജൂലൈ 31നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും ഹൈദരാബാദിൽ വച്ച് നടന്നിരുന്നു. ഇപ്പോഴിതാ കിങ്ഡം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ നാഴികക്കല്ലാകുമെന്ന് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. സിനിമ തന്റെയും കരിയറിൽ സുപ്രധാന മാറ്റം കൊണ്ടുവരുമെന്ന് അനിരുദ്ധ് പറഞ്ഞു.

"ഞാൻ സിനിമ കണ്ടു. സാധാരണയായി ഞാൻ ഇങ്ങനെ പറയാറില്ല. കിങ്ഡം സിനിമ വിജയ് ദേവരകൊണ്ടയുടെ കരിയറിൽ നാഴികക്കല്ലാകും. മാത്രമല്ല ഈ സിനിമ എന്റെയും സംവിധായകൻ ഗൗതം തിന്നനൂരിയുടെയും നിർമാതാവ് നാഗ വംശിയുടെയും സുപ്രധാന ചിത്രമാകും.

സിനിമയ്ക്കായി തീർത്തും ഫ്രഷ് ആയ ഒന്നാണ് ഞങ്ങൾ ഒരുക്കിവച്ചിരിക്കുന്നത്. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. തെലുങ്ക് ദേശം എന്നെ ദത്തെടുത്തതാണ്. ഞാനും നിങ്ങളുടെ കുടുംബമാണ്. നിങ്ങൾക്കെല്ലാവർക്കും ചിത്രം ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."– അനിരുദ്ധ് പറഞ്ഞു.

വിജയ്‌ ദേവരകൊണ്ടയുടെ മാതാപിതാക്കളായ ഗോവർദ്ധനും മാധവിയും പ്രീ റിലീസ് ഇവന്റിനെത്തിയിരുന്നു. അനിരുദ്ധിന്റെ വാക്കുകൾ കേട്ട് വികാരാധീനയായ വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവിയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി ഒരുക്കുന്ന ചിത്രമാണ് കിങ്ഡം. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് കിങ്ഡം. ‘ദ് പ്രീസ്റ്റ്’, ‘സ്റ്റാന്‍ഡപ്’ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ വെങ്കിടേഷ് എന്ന വെങ്കിയാണ് വിജയ് ദേവരകൊണ്ടയുടെ വില്ലനായി ചിത്രത്തിൽ എത്തുന്നത്.

Anirudh Ravichander, Kingdom
ശ്വേതയും സാന്ദ്രയും ജയിച്ചാല്‍ സ്വര്‍ണ ലിപിയില്‍ രേഖപ്പെടുത്തണം; ചരിത്രം കടപ്പെട്ടിരിക്കുന്നത് ഡബ്ല്യുസിസിയോടും 18 സ്ത്രീകളോടും: കെആര്‍ മീര

ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുകയെന്ന് നേരത്തെ നിർമാതാവായ നാഗ വംശി പറഞ്ഞിരുന്നു. മലയാളികളായ ജോമോൻ ടി ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് ഛായാഗ്രഹണം.

Anirudh Ravichander, Kingdom
ചിരിപ്പൂരത്തിനായി തയ്യാറായിക്കോ; 'വ്യസനസമേതം ബന്ധുമിത്രാദികൾ' ഒടിടിയിലേക്ക്

സിനിമയ്ക്കായി വിജയ് ദേവരകൊണ്ട നടത്തിയ കടുത്ത പരിശീലനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. ഭാഗ്യശ്രീ ബോർസേ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Summary

Cinema News: Anirudh Ravichander Speech at Kingdom Pre Release Event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com