ചിരിപ്പൂരത്തിനായി തയ്യാറായിക്കോ; 'വ്യസനസമേതം ബന്ധുമിത്രാദികൾ' ഒടിടിയിലേക്ക്

വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികൾക്കുണ്ട്.
Vysanasametham Bandhumithradhikal
വ്യസനസമേതം ബന്ധുമിത്രാദികൾ (Anaswara Rajan)ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തിയറ്ററുകളിൽ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. അനശ്വര രാജനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകുകയാണ്. ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയായിരുന്നു ചിത്രം.

അനശ്വരയ്ക്ക് പുറമേ മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി മാര്‍ക്കോസ്, അശ്വതി കിഷോർ ചന്ദ്, അരുൺ കുമാർ, ദീപു നാവായിക്കുളം, അജിത് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Vysanasametham Bandhumithradhikal
'പുരോഗമനപരം എന്ന് പറഞ്ഞാൽ മാത്രം പോരാ'; ജ​ഗദീഷിന്റെ നിലപാടിൽ പ്രശംസിച്ച് സാന്ദ്ര തോമസ്

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമിച്ചിരിക്കുന്നത്. 'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികൾക്കുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Vysanasametham Bandhumithradhikal
ശ്വേതയും സാന്ദ്രയും ജയിച്ചാല്‍ സ്വര്‍ണ ലിപിയില്‍ രേഖപ്പെടുത്തണം; ചരിത്രം കടപ്പെട്ടിരിക്കുന്നത് ഡബ്ല്യുസിസിയോടും 18 സ്ത്രീകളോടും: കെആര്‍ മീര

ജൂൺ 13നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഓഗസ്റ്റ് ആദ്യവാരം ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. റഹീം അബൂബക്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ എന്നിവരും നിർവ്വഹിച്ചു.

Summary

Actress Anaswara Rajan starrer Vysanasametham Bandhumithradhikal OTT Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com