തന്റെ മതത്തെക്കുറിച്ച് വന്ന വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഗായകൻ നജിം അർഷാദ്. തന്റെ ഉമ്മയുടെ പേര് റഹ്മ എന്നാണെന്നും പേര് മാറ്റിയിട്ട് 45 വർഷമായെന്നുമാണ് താരം പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയ്ക്കെതിരെയാണ് നജിം രംഗത്തെത്തിയത്.
‘താൻ ഇസ്‌ലാം ആണെന്നു കരുതിയവർക്കു മുന്നിൽ ആ രഹസ്യം വെളിപ്പെടുത്തി ഗായകൻ നജിം അര്‍ഷാദ്, താരത്തിന്റെ മാതാപിതാക്കൾ ആരാണെന്ന് അറിയുമോ’ എന്ന തലക്കെട്ടോടെയാണ് ഓൺലൈൻ മാധ്യമം വാർത്ത പ്രചരിപ്പിച്ചിത്. തന്റെ ഉമ്മയേയും വാപ്പയേയും കുറിച്ച് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. താൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിലാണെന്നും സംശയമുള്ളവർ ഇങ്ങോട്ടേക്ക് പോരാനുമാണ് താരം കുറിക്കുന്നത്.
നജിം അർഷാദിന്റെ കുറിപ്പ് വായിക്കാം
ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല.
എന്റെ ഉമ്മയുടെ പേര് റഹ്‌മ .. പേര് മാറ്റിയിട്ട് 45 വർഷം ആയി .. എന്റെ വാപ്പയുടെ പേരു ഷാഹുൽ ഹമീദ് ...ഞാൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ ആണ് .. വളർന്നതും .. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ .. മാറ്റി തരാം ....
ലോഡ് പുച്ഛം ,അതിനടിയിൽ കമന്റ് ഇടുന്നവർ... നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാൻ ഈ കോവിഡ് സമയം എന്നെ ജാതി ,മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ .. ഞാൻ എല്ലാവര്ക്കും വേണ്ടി പാടും .. അതെന്റെ പ്രൊഫഷണൽ ആണ് ..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates