നാരായണ മൂർത്തി, കരീന കപൂര്‍ ഫെയ്സ്ബുക്ക്
Entertainment

'കരീനയ്ക്ക് ഈ​ഗോ, ആരാധകരെ അവ​ഗണിച്ചു'; വിമർശിച്ച് നാരായണ മൂർത്തി

നിരവധി ആളുകൾ അവരെ ആശംസിക്കാൻ എത്തിയെങ്കിലും കരീന ഒന്ന് പ്രതികരിക്കാൻ പോലും കൂട്ടാക്കിയില്ലെന്ന് നാരായണ മൂർത്തി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടി കരീന കപൂറിനെ വിമർശിച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. വിമാനയാത്രയ്ക്കിടെ ആരാധകരെ അവ​ഗണിച്ചതിന് കരീനയോട് തനിക്ക് നീരസം തോന്നിയെന്ന നാരായണ മൂർത്തിയുടെ പ്രസ്താവന ഇപ്പോൾ സോഷ്യൽമീഡിയയിലും ചർച്ചയാവുകയാണ്.

ലണ്ടനിൽ നിന്നുള്ള വിമാനത്തിൽ തന്റെ തൊട്ടരികിലെ സീറ്റിലാണ് കരീന ഇരുന്നിരുന്നതെന്നും നിരവധി ആളുകൾ അവരെ ആശംസിക്കാൻ എത്തിയെങ്കിലും കരീന ഒന്ന് പ്രതികരിക്കാൻ പോലും കൂട്ടാക്കിയില്ലെന്ന് നാരായണ മൂർത്തി പറഞ്ഞു. ആരെങ്കിലും വാത്സല്യവും സ്നേഹവും അടുപ്പവും കാണിക്കുമ്പോൾ അത് തിരികെ കാണിക്കാൻ കഴിയണം എന്നത് വളരെ പ്രധാനമാണെന്നും ഇത് ഈ​ഗോ കുറയ്ക്കാൻ സഹായിക്കുമെന്നും നാരായണ മൂർത്തി പറഞ്ഞു.

സെലിബ്രിറ്റികളിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് എന്ത് എന്ന് സംബന്ധിച്ച് ആളുകൾ വിവിധ തരത്തിലാണ് പ്രതികരിച്ചത്. വിനയവും മര്യാദയും സെലിബ്രിറ്റികൾക്ക് ആവശ്യമാണെന്നായിരുന്നു ചിലരുടെ അഭിപ്രായം എന്നാൽ മറ്റു ചിലർ സെലിബ്രിറ്റികളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും എല്ലായ്പ്പോഴും ആരാധകരുമായി ഇടപഴകാൻ സാധിക്കില്ലെന്നും വാദിച്ചു. അതേസമയം നാരായണ മൂർത്തിയുടെ അഭിപ്രായത്തോട് ഇതുവരെ കരീന കപൂർ പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്