അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ വെർച്വൽ 3ഡി ടെയിലർ റിലീസായി. ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ട്രെയ്‌ലര്‍ മികച്ച ത്രീഡി അനുഭവമാണ് സമ്മാനിക്കുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 25ന് ചിത്രം തിയേറ്ററിൽ എത്തും.
അവിസ്മരണീയമായ ദൃശ്യവിരുന്നാണ് ആരാധകർക്കായി മോഹൻലാൽ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ബറോസ് എന്ന നിധി കാക്കുന്ന ഭൂതത്തെ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ. ഇതിനോടകം തന്നെ ട്രെയിലർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെ സൂര്യയുടെ കങ്കുവ എന്ന ചിത്രത്തിന്റെ ഇടവേളയിൽ ബറോസിന്റെ ട്രെയിലർ തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയിരിക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവരാണ് എന്നിവര്‍ക്ക് പുറമേ മായാ, സീസര്‍ ലോറന്റെ തുടങ്ങി വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.
അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക