Nasarudeen Shah 
Entertainment

മുഖത്ത് മാസ്‌കും കയ്യില്‍ ലാത്തിയും, കുട്ടികളെ തല്ലിച്ചതയ്ക്കുന്ന ഗുണ്ടകള്‍; ദേഷ്യത്താല്‍ വിറയ്ക്കുകയാണെന്ന് നസ്‌റുദ്ദീന്‍ ഷാ

അജ്ഞനായ ഒരാളാണ് രാജ്യത്തെ നയിക്കുന്നതെങ്കില്‍ മറ്റുള്ളവരും തന്നെപ്പോലെ അറിവില്ലാത്തവരും കരുണയില്ലാത്തവരുമാകണമെന്നാകും അദ്ദേഹം ആഗ്രഹിക്കുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മുതിര്‍ന്ന നടന്‍ നസ്‌റുദ്ദീന്‍ ഷാ. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ ശക്തമായ ഭാഷയിലാണ് നസ്‌റുദ്ദീന്‍ ഷാ പ്രതിഷേധം അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു നസ്‌റുദ്ദീന്‍ ഷായുടെ പ്രതികരണം.

'എനിക്ക് രണ്ട് കാര്യമാണ് നിങ്ങളോട് പറയാനുള്ളത്. ഒന്നാമത്, അജ്ഞനായ ഒരാളാണ് രാജ്യത്തെ നയിക്കുന്നതെങ്കില്‍ മറ്റുള്ളവരും തന്നെപ്പോലെ അറിവില്ലാത്തവരും കരുണയില്ലാത്തവരുമാകണമെന്നാകും അദ്ദേഹം ആഗ്രഹിക്കുക.'' എന്നാണ് അദ്ദേഹം പറയുന്നത്.

അഭിനയത്തിന്റെ കോഴ്‌സ് രണ്ടിടത്ത് ചെയ്തിട്ടും ഞാന്‍ അഭിനയത്തേക്കുറിച്ച് ഏറ്റവും കൂടുതല്‍ പഠിച്ചത് ഞാന്‍ പഠിപ്പിക്കാന്‍ ശ്രമിച്ച കുട്ടികളില്‍ നിന്നുമാണെന്നും അദ്ദേഹം പറയുന്നു. ''വിദ്യാര്‍ഥികള്‍ക്ക് എക്കാലവും എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും. എന്റെ ഹൃദയം നിറയുകയാണ്. കുട്ടികളോട് കാണിക്കുന്ന ക്രൂരത കണ്ടിട്ട് ദേഷ്യം കൊണ്ട് ഞാന്‍ വിറയ്ക്കുകയാണ്. മുഖത്ത് മാസ്‌കും കയ്യില്‍ ലാത്തിയുമായെത്തുന്ന ഈ ഗുണ്ടകള്‍ അമേരിക്കന്‍ ഐസിഇ ഏജന്റുമാരെ ഓര്‍മിപ്പിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞു.

'വല്ലപ്പോഴുമെങ്കിലും സ്വന്തം മക്കളെ കുറിച്ച് ചിന്തിക്കണം. എപ്പോഴാണ് നിങ്ങള്‍ക്ക് ആ അവസ്ഥ വരുന്നതെന്ന് പറയാന്‍ പറ്റില്ല. പ്രതീക്ഷ ൈകൈവെടിയരുതെന്നാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന വലിയ ജനത പുറത്തുണ്ട്. പോരാട്ടം തുടരുക. നമ്മുടെ രാജ്യത്തിലെ യുവതലമുറയില്‍ എനിക്ക് എന്നും പ്രതീക്ഷയുണ്ട്. ഇപ്പോള്‍ ആ പ്രതീക്ഷ വീണ്ടും ശക്തമായിരിക്കുകയാണ്. നിങ്ങള്‍ പോരാട്ടം തുടരൂ, ഞങ്ങള്‍ ഒപ്പമുണ്ട്. ഈ രാജ്യത്തിന്റെ ഭരണാധികാരികളോട് എനിക്ക് പറയാന്‍ ഒന്നേയുള്ളൂ, എല്ലാം ഓര്‍ത്തുവെക്കപ്പെടും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Nasarudeen Shah comes in support of CJP portest. Reacts strongly to police beating students.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തലച്ചോറിനും വേണം വ്യായാമം, ഇരുന്ന് ചെയ്യാവുന്ന നാല് എക്സർസൈസുകൾ

പതിനായിരം രൂപ കൈയില്‍ ഉണ്ടോ?, പത്തു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

പയ്യാമ്പലത്തെ സ്‌കൂൾ ബസിൻ്റെ ചില്ല് തകർത്തു

ഒറ്റ തവണ നിക്ഷേപം, അടുത്ത നിമിഷം മുതല്‍ ആജീവനാന്ത പെന്‍ഷന്‍; അറിയാം എല്‍ഐസിയുടെ 'മാജിക് പ്ലാന്‍'