Naslen ഇന്‍സ്റ്റഗ്രാം
Entertainment

നായിക സൂപ്പര്‍ ഹീറോ, കയ്യടി മുഴുവന്‍ കല്യാണിയ്ക്ക്; എന്നിട്ടുമെന്തിന് ലോക ചെയ്യാന്‍ തയ്യാറായി? നസ്സെന്റെ മറുപടി

ഈ വര്‍ഷത്തെ ഓണം വിന്നർ

സമകാലിക മലയാളം ഡെസ്ക്

ലോക ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശന്റെ സൂപ്പര്‍ ഹീറോ ചിത്രം ഈ വര്‍ഷത്തെ ഓണം വിന്നറായിരിക്കുകയാണ്. കല്യാണി നായികയാകുന്ന ചിത്രത്തില്‍ നസ്ലെന്‍ ആണ് നായകന്‍. മലയാളത്തിലെ യുവതാരങ്ങളിലെ മുന്‍നിരക്കാരനായ നസ്ലെന്റെ കരിയറില്‍ മറ്റൊരു വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1; ചന്ദ്ര.

അതേസമയം നായകനെങ്കിലും ലോക നസ്ലെന്റെ കഥയല്ലെന്നത് ശ്രദ്ധേയമാണ്. ചിത്രത്തിലെ പ്രധാന താരവും കൂടുതല്‍ കയ്യടി ലഭിക്കുന്നതും കല്യാണിയ്ക്കാണ്. നേരത്തെ നസ്ലെന്‍ നായകനായ ആലപ്പുഴ ജിംഖാനയിലും നസ്ലെനേക്കാള്‍ മാസ് മൊമന്റുകളുണ്ടായിരുന്നത് സഹതാരങ്ങള്‍ക്കായിരുന്നു.

എന്തുകൊണ്ടാണ് ഭാവിയിലെ താരമെന്ന് കരുതപ്പെടുന്ന, താന്‍ ഇത്തരത്തിലുള്ള വേഷങ്ങള്‍ തയ്യാറാകുന്നുവെന്ന് പറയുകയാണ് നസ്ലെന്‍. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് നസ്ലെന്‍ മറുപടി നല്‍കിയത്.

'ആലപ്പുഴ ജിംഖാനയുടെ കാര്യത്തില്‍ എനിക്കതിന്റെ കഥ കേട്ടിട്ട് ഏറ്റവും ഇന്ററസ്റ്റിംഗായി തോന്നിയത് അതിന്റെ കഥ പറയുന്ന സ്റ്റൈലാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ മൂന്ന് മാസം ട്രെയ്‌നിങ് കൊണ്ട് ആരും സ്റ്റേറ്റ് ലെവല്‍ ബോക്‌സിങ് കപ്പ് അടിക്കില്ല. ജില്ലാ തലത്തില്‍ പോലും എത്താനാകില്ല. അതാണ് സിനിമയിലും ഉള്ളത്. തോല്‍ക്കുന്ന നായകനാണ് ആ സിനിമയില്‍ ഉള്ളത്'' എന്നാണ് നസ്ലെന്‍ പറയുന്നത്.

''ലോകയിലും അങ്ങനെയുള്ള ഒരു നായകന്‍ തന്നെയാണ്. എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ വേണമെന്ന നിര്‍ബന്ധം എനിക്കില്ല. ഞാന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമണ് ലോകയിലേത്. വ്യത്യസ്തതയുള്ള കഥയാണ് ലോക. മാത്രമല്ല സിനിമയുടെ സ്‌കെയിലും വലുതാണ്. ഒരു പുതിയ ശ്രമം ആണ്. അതിന്റെ ഭാഗമാവുക എന്നത് എനിക്ക് താല്‍പര്യമുള്ള കാര്യമാണ്'' എന്നും നസ്ലെന്‍ പറയുന്നു.

Naslen explains why he decided to do Lokah even after it's a heroine oriented movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT