'കല്യാണിയുടെ വിജയം ഇവരുടേത് കൂടി'; ചര്‍ച്ചയായി നൈല ഉഷ പങ്കുവച്ച സ്റ്റോറി; എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയ

കല്യാണിയുടെ വിജയം പാര്‍വതിയുടേയും ദര്‍ശനയുടേയും
Parvathy, Darshana Rajendran, Kalyani Priyadarshan, Nyla Usha
Parvathy, Darshana Rajendran, Kalyani Priyadarshan, Nyla Ushaഇന്‍സ്റ്റഗ്രാം
Updated on
2 min read

തിയേറ്ററുകളില്‍ മികച്ച വിജയമായി മാറിയിരിക്കുകയാണ് ലോക. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രം ഓണം വിന്നറാകുന്നത് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കോമ്പോയിലിറങ്ങിയ ഹൃദയപൂര്‍വ്വത്തേയും ഫഹദ് ഫാസിലും കല്യാണിയും പ്രധാന വേഷങ്ങളിലിറങ്ങിയ ഓടും കുതിര ചാടും കുതിരയേയും പിന്നിലാക്കിയാണ്. ലോക പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും ആരാധകരുടെ തിരക്കുകാരണം ഷോകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

Parvathy, Darshana Rajendran, Kalyani Priyadarshan, Nyla Usha
ലോക ഹിന്ദുവിരുദ്ധ സിനിമ; സംവിധായകന്‍ ക്രിസ്ത്യന്‍, നിര്‍മാതാവ് മുസ്ലീം; മോളിവുഡിന് ഹിന്ദുഫോബിയയെന്ന് ഹിന്ദുത്വവാദികള്‍

മലയാളത്തിന് ഒരു സൂപ്പര്‍ ഹീറോ യൂണിവേഴ്‌സ് സമ്മാനിച്ചിരിക്കുകയാണ് ലോക. സാങ്കേതികതയില്‍ ലോകോത്തര നിലവാരമുള്ള ലോകയിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളിലടക്കം കംപ്ലീറ്റ് കല്യാണി ഷോയാണ് ലോക എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ലോക നേടുന്ന സമാനതകളില്ലാത്ത വിജയം സോഷ്യല്‍ മീഡിയയില്‍ പലതരം ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.

Parvathy, Darshana Rajendran, Kalyani Priyadarshan, Nyla Usha
'ഞാന്‍ അമ്മയെ ഉപദ്രവിച്ചു, മന:പൂർവം അല്ല, നായകള്‍ക്കുള്ള പരിഗണന പോലും ആ വീട്ടില്‍ ഞങ്ങള്‍ക്കില്ല'; വിങ്ങി ലൗലി ബാബു

മലയാളത്തില്‍ വലിയ സിനിമകളും പാന്‍ ഇന്ത്യന്‍ ഹിറ്റുകളും ഒരുങ്ങുമ്പോഴും സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മാസ്' സിനിമ എന്നത് എന്തുകൊണ്ട് സാധ്യമാകുന്നില്ലെന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നു വരാറുണ്ട്. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവുമൊക്കെ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചര്‍ച്ച സജീവമായത്. എന്നാല്‍ സ്ത്രീകള്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമകളുടെ സാമ്പത്തിക വിജയത്തിന് പരിമിതികളുണ്ടെന്നായിരുന്നു ചിലരുടെ വാദം.

ഈ ചര്‍ച്ചകള്‍ക്കെല്ലാമുള്ള ഉത്തരമായി മാറുകയാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്രയുടെ വിജയമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. നേരത്തെ സമാന വിഷയത്തില്‍ പാര്‍വതി തിരുവോത്തും ദര്‍ശന രാജേന്ദ്രനും പറഞ്ഞതും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടി നൈല ഉഷ പങ്കുവച്ചൊരു പോസ്റ്റ് വൈറലായതോടെയാണ് ദര്‍ശനയുടേയും പാര്‍വതിയുടേയും വാക്കുകളും ചര്‍ച്ചയായി മാറുന്നത്.

കല്യാണിയുടെ വിജയം പാര്‍വതിയുടേയും ദര്‍ശനയുടേയും കൂടിയാണ്. അസാന്നിധ്യത്തെ ചോദ്യം ചെയ്തതിന് നന്ദി എന്നെഴുതിയൊരു കാര്‍ഡാണ് നൈല പങ്കുവച്ചിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം കല്യാണിയുടെ വിജയത്തിന്റെ ക്രെഡിറ്റ് പാര്‍വതിയ്ക്കും ദര്‍ശനയ്ക്കും നല്‍കുന്നത് എന്തിനാണെന്നും അവര്‍ ക്രെഡിറ്റ് അടിച്ചുമാറ്റുകയാണെന്നുമൊക്കെ പറയുന്നുണ്ട്.

എന്നാല്‍ മറ്റ് ചിലര്‍ പറയുന്നത് പാര്‍വതിയും ദര്‍ശനയും പറഞ്ഞത് ശരിയെന്ന് വ്യക്തമാക്കുന്നതാണ് ലോകയുടേയും കല്യാണിയുടേയും വിജയം എന്നാണ്. ആവേശം പോലുള്ള സിനിമകള്‍ വന്നാല്‍ സ്ത്രീകള്‍ക്കും അഭിനയിക്കാന്‍ സാധിക്കുമെന്നായിരുന്നു ദര്‍ശന പറഞ്ഞത്. അതിന്റെ പേരില്‍ ദര്‍ശനയെ സോഷ്യല്‍ മീഡിയ ട്രോളുകയും ചെയ്തു. എന്നാല്‍ ദര്‍ശന പറഞ്ഞത് ശരിവെക്കുന്നതാണ് ലോകയുടെ വിജയമെന്നാണ് ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സ്ത്രീകള്‍ പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രത്തിനും ബോക്‌സ് ഓഫീസ് വിജയം നേടാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ലോകയെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഈ വിജയം മലയാള സിനിമയിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചും സാന്നിധ്യത്തെക്കുറിച്ചും സംസാരിച്ചവര്‍ക്ക് കൂടി അര്‍ഹമായതാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Summary

Nyla Usha shares a post giving the credit of Kalyani Priyadarshan winnig to Pravathy Thiruvothu and Darshana Rajendran. Post sparks wide discussions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com