Entertainment

'എന്താടാ ഒളിച്ചോട്ടാ'; നായകനായി നസ്ലെൻ; 18 പ്ലസ് ട്രെയിലർ

സോഷ്യൽമീഡിയയിലൂടെ ശ്രദ്ധേയരായ സാഫ് സഹോദരങ്ങൾ നസ്‍ലെന്റെ സുഹൃത്തുക്കളായി എത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സ്ലെൻ ​ഗഫൂർ നായകനായി എത്തുന്ന പുതിയ ചിത്രം 18 പ്ലസിന്റെ ട്രെയിലർ പുറത്ത്. ‘ജോ ആൻഡ് ജോ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി. ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൗമാരക്കാരുടെ പ്രണയവും ഒളിച്ചോട്ടവുമാണ് ചിത്രത്തിൽ പറയുന്നത്. കോമഡി പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

മീനാക്ഷി ദിനേശാണ് ചിത്രത്തിലെ നായിക. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധേയരായ സാഫ് സഹോദരങ്ങൾ നസ്‍ലെന്റെ സുഹൃത്തുക്കളായി എത്തുന്നു. മാത്യു തോമസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, നിഖില വിമൽ, മനോജ് കെ യു., ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്, റീൽസ് മാജിക്ക് എന്നീ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്ടർ ജിനി കെ. ഗോപിനാഥ്, ജി. പ്രജിത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എഡിജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.  ഛായാഗ്രഹണം സതീഷ് കുറുപ്പ്. ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ ചമന്‍ ചാക്കോ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT