Naslen വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉള്ള സിനിമയാണിത്, ഭയങ്കര ഹാപ്പിയാണ്'; 'മോളിവുഡ് ടൈംസി'നെക്കുറിച്ച് നസ്‌ലിൻ

നല്ലൊരു സിനിമയായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

താൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ സിനിമയും കഥാപാത്രവുമാണ് 'മോളിവുഡ് ടൈംസി'ലേതെന്ന് നടൻ നസ്‌ലിൻ. 'മോളിവുഡ് ടൈംസ്' ടീസർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു നസ്‌ലിൻ. തനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉള്ള സിനിമയാണിതെന്നും താരം പറഞ്ഞു.

"ഞാൻ ചെയ്തിട്ടുള്ളതിൽ നിന്ന് ഒരുപാട് വ്യത്യാസമുള്ള കഥയും കഥാപശ്ചാത്തലവും കാരക്ടറുമൊക്കെയാണ് മോളിവുഡ് ടൈംസിൽ. നിങ്ങൾക്കും അത് ഇഷ്ടപ്പെടേണ്ടതാണ്. സിനിമ അത്രയും ആവേശം നിറഞ്ഞതാണ്. എല്ലാവരും തിയറ്റിൽ തന്നെ പോയി പടം കാണുക എന്നാണ് എനിക്ക് പറയാനുള്ളത്. പടത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്.

എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉള്ള സിനിമ കൂടിയാണ്. ഇതിന്റെ ഫൈനൽ റിസൽറ്റിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. നിങ്ങളെ എല്ലാവരെയും എന്റർടെയ്ൻ ചെയ്യിക്കുന്ന നല്ലൊരു സിനിമയായിരിക്കും ഇതെന്ന് എനിക്ക് വിശ്വാസമുണ്ട്. അവധിയൊക്കെ കഴിയുകയാണ് എന്നറിയാം.

എന്നാലും എല്ലാവരും കുട്ടികളുമായിട്ട് തന്നെ ഈ സിനിമ പോയി കാണണം. നല്ലൊരു സിനിമയായിരിക്കും. ഉറപ്പായിട്ടും".- നസ്‍ലിൻ പറഞ്ഞു. "മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ് "എന്ന ചിത്രത്തിനു ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നസ്‌ലിന് ഒപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ജൂൺ അ‍ഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Actor Naslen talks about his upcoming movie Mollywood Times.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി