ടീസറിൽ നിന്ന് 
Entertainment

രസം നിറച്ച് സൂര്യയും പാർവതിയും പ്രയാ​ഗയും, 'നവരസ' ഓ​ഗസ്റ്റ് ആറിന് എത്തും; ടീസർ

സൂര്യ, വിജയ് സേതുപതി, പാർവതി, പ്രയാ​ഗ ഉൾപ്പടെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രം നവരസയുടെ ടീസർ പുറത്ത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പ്രത്യേക ടീസർ പുറത്തിറക്കിയത്. ഓഗസ്റ്റ് ആറിന് നവരസ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. സൂര്യ, വിജയ് സേതുപതി, പാർവതി, പ്രയാ​ഗ ഉൾപ്പടെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

മണിരത്നവും ജയേന്ദ്രയും ചേർന്നു നിർമിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് മനുഷ്യരുടെ വികാരങ്ങളെ ആസ്പദമാക്കിയാണ്. ഒൻപത് ചെറുകഥകളാണ് നവരസയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ വിവിധ ഭാവപ്പകർച്ചകളാണ് ടീസറിൽ കാണിക്കുന്നത്. അരവിന്ദ് സാമി, ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, സർജുൻ കെ.എം., പ്രിയദർശൻ, കാർത്തിക് നരേൻ, കാർത്തിക് സുബ്ബരാജ്, വസന്ത്, രതീന്ദ്രൻ ആർ. പ്രസാദ് എന്നീ സംവിധായകരുടെ ഒൻപത് സിനിമകളാണ് ഈ ആന്തോളജിയിൽ ഉള്ളത്. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം വൈറലായിരുന്നു.

ഗൗതം മേനോനൊപ്പം സൂര്യ വീണ്ടുമെത്തുന്ന 'ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്' ആണ് ആന്തോളജിയിലെ പ്രധാന ആകര്‍ഷണം. ചിത്രത്തിൽ സൂര്യയുടെ നായികയായി  പ്രയാഗാ മാര്‍ട്ടിനാണ് അഭിനയിക്കുന്നത്. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തില്‍. കൂടാതെ തുനിന്ത പിന്‍(കറേജ്) എന്ന ചിത്രമൊരുക്കുന്നത് കെ.എം.സര്‍ജുന്‍ ആണ്. അഥര്‍വ, അഞജലി, കിഷോര്‍ എന്നിവരാണ് താരങ്ങള്‍. 

രൗദിരം എന്ന ചിത്രം അരവിന്ദ് സ്വാമിയാണ് സംവിധാനം ചെയ്യുന്നത്. ഋതിക, ശ്രീറാം, രമേഷ് തിലക് എന്നിവരാണ് താരങ്ങള്‍. എതിരി എന്ന ചിത്രം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്നു. വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍ എന്നിവരാണ് അഭിനേതാക്കള്‍. സമ്മര്‍ ഓഫ് 92 ഒരുക്കുന്നത് പ്രിയദര്‍ശനാണ്. യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു എന്നിവരാണ് താരങ്ങള്‍.

കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പീസ് സിനിമയിൽ ഗൗതം മേനോന്‍, ബോബി സിംഹ, സനന്ത് എന്നിവർ അഭിനയിക്കുന്നു. വസന്ത് സംവിധാനം ചെയ്യുന്ന പായസം എന്ന ചിത്രത്തിൽ ദില്ലി ഗണേഷ്, രോഹിണി, അദിതി ബാലന്‍ എന്നിവർ അഭിനയിക്കുന്നു. രതിന്ദ്രന്‍ പ്രസാദ് സംവിധാനം ചെയ്യുന്ന ഇന്‍മെയിൽ  സിദ്ധാര്‍ത്ഥും പാര്‍വതി തിരുവോത്തുമാണ് പ്രധാന വേഷത്തിലെത്തുന്നത്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്തിരിക്കുന്ന പ്രൊജക്ട് അഗ്നിയിൽ  അരവിന്ദ് സ്വാമിയും പ്രസന്നയും പൂര്‍ണയുമാണ് താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി