വീഡിയോ സ്ക്രീൻഷോട്ട് 
Entertainment

സ്ത്രീകൾക്കൊപ്പം എത്തിയാൽ പുരുഷന്മാർക്ക് ടിക്കറ്റ് ഫ്രീ; കിടിലൻ ഓഫറുമായി 'ഒരുത്തീ' ടീം 

ആദ്യത്തെ മൂന്നു ദിവസം സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാർക്കാണ് ഓഫർ

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക നവ്യ നായർ വീണ്ടും ക്യാമറക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് 'ഒരുത്തീ'. വി കെ പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിൽ റിലീസിനെത്തും. റിലീസ് പ്രമാണിച്ച് പ്രേക്ഷകർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഒരുത്തീ ടീം. സ്ത്രീകളോടൊപ്പം സിനിമ കാണാൻ എത്തുന്ന പുരുഷന്മാർക്ക് സൗജന്യ ടിക്കറ്റാണ് ഒരുത്തിയുടെ ടീമിന്റെ ഓഫർ. 

സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദർശനങ്ങൾക്ക് സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാർക്കാണ് ഓഫർ നേടാൻ അവസരമുള്ളത്. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എസ് സുരേഷ് ബാബു തിരക്കഥ എഴുതിയ ചിത്രം കെ വി അബ്ദുൾ നാസറാണ് നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT