ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്', സെൽഫ് ട്രോൾ പങ്കുവച്ച് നവ്യ നായർ; വൈറൽ

മകനെ സ്കൂളിലാക്കാൻ നവ്യ നായർ സ്കൂളിലെത്തി എന്നു പറഞ്ഞുകൊണ്ടുള്ള വാർത്തയ്ക്കു താഴെയാണ് ട്രോൾ കമന്റ് വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാരമാണ് നവ്യ നായർ. ഒരുത്തിയിലൂടെ തന്റെ തിരിച്ചുവരവ് ​ഗംഭീരമാക്കിയ താരം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മകന് ക്ലാസ് തുടങ്ങിയ ഇന്നലെ മകനെയും കൂട്ടി സ്കൂളിൽ എത്തിയതിന്റെ വിശേഷങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഇത് വാർത്തയായതോടെ അതിനു താഴെ വന്ന ഒരു കമന്റ് വൈറലായിരുന്നു. ഇപ്പോൾ തന്നെ ട്രോളിക്കൊണ്ട് വന്ന ആ കമന്ററ് താരം തന്നെ ഷെയർ ചെയ്തിരിക്കുകയാണ്. 

മകനെ സ്കൂളിലാക്കാൻ നവ്യ നായർ സ്കൂളിലെത്തി എന്നു പറഞ്ഞുകൊണ്ടുള്ള വാർത്തയ്ക്കു താഴെയാണ് ട്രോൾ കമന്റ് വന്നത്. 'ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്. ഇപ്പോ കൊറിയർ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചക്ക് സ്കൂളിൽ നിന്ന് തിരിച്ചയക്കും പോയി ഒപ്പിട്ട് കൈപ്പറ്റണം'- എന്നാണ് അഞ്ജലി താരാ ദാസ് എന്ന യുവതി കുറിച്ചത്. ഇത് തനിക്ക് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് നവ്യ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 

ഇത് ഇഷ്ടപ്പെട്ടു. സെൽഫ് ട്രോളാണ് എന്നാണ് കാര്യമുണ്ട്. അഞ്ജലി താരാ ദാസ് പൊളിച്ചു'- എന്നാണ് നവ്യ കുറിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. പ്രവേശനോത്സവ ദിവസമായ ഇന്നലെ മകനൊപ്പം സ്കൂളിൽ എത്തിയ നവ്യ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. കലൂര്‍ ഗ്രീറ്റ്‍സ് പബ്ലിക് സ്‍കൂളിലെ വിദ്യാര്‍ഥിയാണ് സായി. സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്‍ക്കൊപ്പമുള്ള ഫോട്ടോയും നവ്യാ നായര്‍ പങ്കുവെച്ചിരുന്നു. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും നവ്യാ നായര്‍ ആശംസിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21