വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

21കാരിയെ ചുംബിച്ചു, നിങ്ങള്‍ക്ക് നാണമില്ലേ? നവാസുദ്ദീന്‍ സിദ്ധിഖിക്കെതിരെ രൂക്ഷ വിമര്‍ശനം

49 കാരനായ നവാസുദ്ദീന്‍ തന്നേക്കാള്‍ 28 വയസ് പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ ചുംബിക്കുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള നടനാണ് നവാസുദ്ദീന്‍ സിദ്ധിഖി. താരത്തിന്റെ പുതിയ ചിത്രമാണ് ടികു വെഡ്‌സ് ഷേരു. അവ്‌നീത് കൗര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയിരുന്നു. ഇപ്പോള്‍ വിവാദമാകുന്നത് ചിത്രത്തിലെ ഒരു ചുംബന രംഗമാണ്. 

നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. അവനീത് കൗറിന് 21 വയസാണ് പ്രായം. 49 കാരനായ നവാസുദ്ദീന്‍ തന്നേക്കാള്‍ 28 വയസ് പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ ചുംബിക്കുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇത് വൃത്തികേടാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. കൂടാതെ നവാസുദ്ദീന്റെ സിനിമയുടെ തെരഞ്ഞെടുപ്പുകളേയും വിമര്‍ശിക്കുന്നവരുണ്ട്. 

ടിവി ഷോയിലൂടെ ശ്രദ്ധേയയായ താരമാണ് അവനീത്. താരത്തിന്റെ അരങ്ങേറ്റ ചിത്രമാണിത്. 49 വയസുകാരനായ നവാസുദ്ദീന്റെ നായികയായി അവനീതിനെ തെരഞ്ഞെടുത്തതിനേയും വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ ചിത്രത്തേയും നവാസുദ്ദീനേയും പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് എത്തുന്നത്. 

സായ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കങ്കണ റണാവത്താണ്. കങ്കണ റണാവത്തിനേയും ഇര്‍ഫാന്‍ ഖാനേയും പ്രധാന കഥാപാത്രങ്ങളാക്കി ഏഴ് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ചിത്രമാണ് ഇത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'