Entertainment

കുഞ്ഞ് ഇസയെ ഒക്കത്തിരുത്തി നയൻതാര, ഒപ്പം ചാക്കോച്ചനും പ്രിയയും; വൈറലായി ചിത്രം

കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴലിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബന്റെ ഓമനപുത്രൻ ഇസഹാക്കിന് ആരാധകർ ഏറെയാണ്. കുഞ്ഞ് ഇസയ്ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങളെല്ലാം ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോൾ ഇതാ ഇസയ്ക്കൊപ്പമുള്ള തെന്നിന്ത്യൻ ലേഡി സൂപ്പർതാരം നയൻ താരയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴലിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. 

കുഞ്ഞ് ഇസയെ ഒക്കത്ത് എടുത്തു കൊണ്ട് നിൽക്കുകയാണ് നയൻതാര. ചാക്കോച്ചനും ഭാര്യ പ്രിയയും ഇരുവർക്കുമൊപ്പമുണ്ട്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഈ ചിത്രം ആരാധകരുമായി പങ്കുവച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴൽ'. കഴിഞ്ഞ ദിവസം നയൻസിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നിരുന്നു. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. എസ്. സഞ്ജീവാണ് ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദീപക് ഡി മേനോൻ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT