ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

മുണ്ടുടുത്ത് ഉയിരും ഉലകവും, ആദ്യത്തെ ഓണം; ആഘോഷമാക്കി നയൻതാരയും വിഘ്നേഷും, ചിത്രങ്ങൾ

ഉയിരും ഉലകവും കവ‌സവുമുണ്ടുടുത്ത് സദ്യ കഴിക്കുന്ന ക്യൂട്ട് ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മക്കളുടെ കന്നി ഓണം ആഘോഷമാക്കിയിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. മക്കൾക്കൊപ്പം സദ്യ കഴിക്കുന്ന ചിത്രം പങ്കുവച്ചാണ് വിഘ്നേഷ് ഓണവിശേഷങ്ങൾ പങ്കിട്ടത്. ഉയിരും ഉലകവും കവ‌സവുമുണ്ടുടുത്ത് സദ്യ കഴിക്കുന്ന ക്യൂട്ട് ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

ഉയിരിനും ഇലകത്തിനുമൊപ്പം ആദ്യത്തെ ഓണം. ഇവിടെ ആഘോഷങ്ങൾ കുറച്ച് നേരത്തെ തുടങ്ങി. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു, ചിത്രങ്ങൾക്കൊപ്പം വിഘ്നേഷ് കുറിച്ചു. നയൻതാരയും വിഘ്നേഷും മക്കൾക്കൊപ്പം സ​ദ്യ കഴിക്കുന്നതാണ് അദ്യത്തെ ചിത്രം. പിന്നെ ഉയിരും ഉലകവും സദ്യ കഴിക്കുന്ന രണ്ട് ക്യൂട്ട് ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞവർഷം.‌ ഒക്ടോബറിലാണ് ഉയിരും ഉലകവും നയൻതാരയുടെയും വിഘ്നേഷിന്റെയും ജീവിതത്തിലേക്കെത്തിയത്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീൽ എൻ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും