നയൻതാരയും വിഘ്നേഷ് ശിവനും കോവിഡ് വാക്സിൻ സ്വീകരിക്കുന്നു/ ഇൻസ്റ്റ​ഗ്രാം 
Entertainment

കോവിഡ് വാക്സിൻ സ്വീകരിച്ച് നയൻതാരയും വിഘ്നേഷും; ചിത്രം വൈറൽ

ദയവായി എല്ലാവരും വാക്സീൻ എടുക്കണമെന്നും ജാഗ്രതയോടെ കൊവിഡിനെതിരെ പോരാടണമെന്നുമുള്ള കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വാക്സിൻ സ്വീകരിച്ച് തെന്നിന്ത്യൻ താരസുന്ദരി നയൻതാരയും കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനും. വാക്സിന്റെ ആ​ദ്യ ഡോസാണ് ഇരുവരും സ്വീകരിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെ വിഘ്നേഷ് തന്നെയാണ് കുത്തിവയ്പ്പെടുക്കുന്നതിന്റെ ചിത്രം പങ്കുവെച്ചത്. ദയവായി എല്ലാവരും വാക്സീൻ എടുക്കണമെന്നും ജാഗ്രതയോടെ കൊവിഡിനെതിരെ പോരാടണമെന്നുമുള്ള കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റ്. 

വാക്സിൻ സ്വീകരിച്ചതിന് ഇരുവരെയും പ്രശംസിച്ച് നിരവധി പേർ എത്തുന്നുണ്ട്. അതിനൊപ്പം വാക്സിൻ ക്ഷാമത്തെക്കുറിച്ചും ആരാധകർ പരാതി പറയുന്നുണ്ട്. വാകിസിനുണ്ടെങ്കിലല്ലേ വാക്സിനെടുക്കാൻ സാധിക്കൂ എന്നാണ് കമന്റുകൾ. 

ജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയൻതാരയുടെ പുതിയ പ്രോജക്ട്. വിഘ്നേശ് ശിവന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണവും കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. അതിനിടെ തമിഴിനൊപ്പം മലയാളത്തിൽ സജീവമാവുകയാണ് നയൻസ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ത്രില്ലർ ചിത്രം നിഴലാണ് താരത്തിന്റെ പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

SCROLL FOR NEXT