Nayanthara, Vignesh Shivan ഇൻസ്റ്റ​ഗ്രാം
Entertainment

ചക്കുളത്തുകാവിലെത്തി നയൻതാരയും വിഘ്നേഷും; വിഡിയോ പങ്കുവച്ച് സംവിധായകൻ

ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കുടുംബസമേതം കേരളത്തിലെത്തി തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര. ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കുമൊപ്പമാണ് നയൻതാര തിരുവല്ലയിലെ വീട്ടിലെത്തിയത്. നയൻതാരയുടെ വീട്ടിലെത്തിയതിന്റെ ഒരു വിഡിയോ വിഘ്നേഷ് ശിവൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ചൊവ്വാഴ്ച ദമ്പതികൾ ചക്കുളത്തുകാവ് ശ്രീ ഭ​ഗവതി ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തു.

ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ പൂജയ്ക്കുള്ള തുക അടച്ച് രസീത് സ്വീകരിച്ച ശേഷമാണ് ഇരുവരും ദർശനം നടത്തിയത്. നയൻതാരയെയും വിഘ്‌നേഷ് ശിവനെയും കാണാൻ നിരവധി ഭക്തരും ആരാധകരും ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.

ലളിതമായ വേഷത്തിൽ എത്തിയ ഇരുവരും ക്ഷേത്രാചാരങ്ങൾ പാലിച്ചാണ് ദർശനവും പൂജകളും നിർവഹിച്ചത്. ലവ് ഇൻഷുറൻസ് കമ്പനിയാണ് വിഘ്നേഷ് ശിവന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

വിഘ്നേഷ് ശിവന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ പേട്രിയറ്റ് ആണ് നയൻതാരയുടേതായി ഏറ്റവുമൊടുവിലെത്തിയ ചിത്രം. ഹായ് ആണ് നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. കവിൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.

Nayanthara and Vignesh Shivan visit Chakkulathukavu Devi Temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

കോഹ്‌ലിയുടെ 'കിക്ലി' ഡാന്‍സ് വൈറല്‍! കിരീട നേട്ടം ആഘോഷിച്ച് മതിവരാതെ സൂപ്പര്‍ താരം (വിഡിയോ)

'കാറില്‍ നിന്ന് കീ എടുക്കാന്‍ മറക്കല്ലേ..', വാഹനമോഷണം, യുഎഇയില്‍ മുന്നറിയിപ്പ്

'എനിക്ക് ഒരു കസേരയും വേണ്ട, ധ്യാന്‍ വരട്ടെ'; അമ്മ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് മാല പാര്‍വതി

'അന്ന് നികുതി ഭീകരത, ഇന്ന് മണ്ടത്തരം!'; ഇന്ധനനികുതിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുമാറ്റം സൈബർ ലോകത്ത് ചർച്ചയാകുന്നു

SCROLL FOR NEXT