ക്ലൈമാക്സിന് തിയറ്ററിൽ വൻ കയ്യടി; ഷെയ്‌ൻ നി​ഗമിന്റെ 'ദൃഢം' ഒടിടിയിലേക്ക്, എവിടെ, എപ്പോൾ കാണാം

ചിത്രത്തിന്റെ ക്ലൈമാക്സിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.
Dridam
Dridamഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ദൃഢം. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്. പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ചിത്രത്തിൽ ഷെയ്നെത്തിയത്. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്,

അഭിറാം രാധാകൃഷ്‍ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്‍ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മാര്‍ട്ടിൻ ജോസഫാണ് സംവിധാനം നിര്‍വഹിച്ചത്. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

Dridam
'പുനർജന്മത്തിൽ ഞാൻ വിശ്വസിക്കുന്നു; ഇന്ത്യൻ മിത്തോളജിയിൽ ബോധമുള്ള ഊർജം ശിവനും ശക്തിയുമാണ്'

ജിയോ ഹോട്‍സ്റ്റാറിലൂടെ ജൂണ്‍ 12 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഇ ഫോർ എക്സ്പെരിമെന്റ്സ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്. മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്‍ണൻ നിർവഹിക്കുന്നു.

Dridam
'സ്ത്രീ വേഷമാണെങ്കിലും ഞാന്‍ ചെയ്യാം'; ജീവിതം മാറ്റിമറിച്ച സൗഹൃദം; ഫഹദിനെ ആദ്യം കണ്ടതിനെക്കുറിച്ച് ദിലീഷ് പോത്തന്‍

ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റർ വിനായക്, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അമരേഷ് കുമാർ.

Summary

Shane Nigam starrer Dridam OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com