ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ പുതിയ വീടു വാങ്ങി നയന്‍താര; വിഘ്‌നേഷിനൊപ്പം ഉടന്‍ താമസം മാറും

കോടികള്‍ മുടക്കിയാണ് താരം പുത്തന്‍ വീട് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് നയന്‍താര. താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഇപ്പോള്‍ ചെന്നൈയില്‍ താരം പുതിയ വീട് വാങ്ങിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പോയസ് ഗാര്‍ഡനിലാണ് താരം വീട് വാങ്ങിയിരിക്കുന്നത്. 

നാലു മുറികളുള്ള വീട്, മുടക്കി​യത് കോടികള്‍

നാല് മുറികളുള്ള വീടാണ് താരം സ്വന്തമാക്കിയത്. പ്രതിശ്രുത വരന്‍ വിഘ്‌നേഷ് ശിവനൊപ്പം താരം വൈകാതെ പുതിയ വീട്ടിലേക്ക് മാറും. കോടികള്‍ മുടക്കിയാണ് താരം പുത്തന്‍ വീട് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോയസ് ഗാര്‍ഡനില്‍ മറ്റൊരു വീടു കൂടി വാങ്ങാന്‍ താരം പദ്ധതിയിടുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

രജനീകാന്തിന്റേയും ജയലളിതയുടേയും വീടിനരികെ

ചെന്നൈയിലെ പോഷ് ഏരിയ ആണ് പോയസ് ഗാര്‍ഡര്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത, സൂപ്പര്‍താരം രജനീകാന്ത് എന്നിവര്‍ക്കും ഇവിടെ വസതികളുണ്ട്. നടന്‍ ധനുഷ് തന്റെ സ്വപ്‌ന ഭവനം നിര്‍മിക്കുന്നതും പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീടിനടുത്തായാണ്. 

തമിഴിലും മലയാളത്തിലും തെലുങ്കിലുമായി തിരക്കിലാണ് നയന്‍താര. അടുത്തിടെയാണ് താരം തന്റെ 37ാം പിറന്നാള്‍ ആഘോഷിച്ചത്. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ് നയന്‍സ്. കഴിഞ്ഞ വര്‍ഷം ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. താരം തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. വിവാഹത്തെക്കുറിച്ച് ആരാധകരെ അറിയിക്കുമെന്നും നയന്‍താര വ്യക്തമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT