വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

രണ്ട് സുന്ദരിമാർക്ക് ഒരു കാമുകൻ, കാതുവാക്കിലെ രണ്ടു കാതൽ ടീസർ; 70 ലക്ഷം കാഴ്ചക്കാർ

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് ത്രികോണ പ്രണയമാണ്

Author : സമകാലിക മലയാളം ഡെസ്ക്

യൻതാരയും വിജയ് സേതുപതിയും സാമന്തയും പ്രധാന വേഷത്തിലെത്തുന്ന  'കാതുവാക്കിലെ രണ്ടു കാതൽ' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് ത്രികോണ പ്രണയമാണ്. 

റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. റംബോയ്ക്ക് കൺമണിയോടും ഖദീജയോടും ഒരേ സമയം പ്രണയം തോന്നുകയാണ്. രണ്ടുപേരെയും റംബോ സ്നേഹിക്കുന്നുവെന്ന് അറിഞ്ഞതിനു ശേഷമുള്ള രസകരമായ ഭാ​ഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രിയ താരങ്ങൾ ഒന്നിക്കുന്ന സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം 70 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. 

വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതൽ'. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. നേരത്തെ ചിത്രത്തിലെ ​ഗാനം സൂപ്പർഹിറ്റായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു