Mookuthi Amman 2 എക്സ്
Entertainment

'ദേവി എന്താണ് ദുഃഖിച്ചിരിക്കുന്നത്'; മൂക്കുത്തി അമ്മൻ 2 ഫസ്റ്റ് ലുക്ക്

മൂക്കുത്തി അമ്മനായി ക്ഷേത്രനടയിൽ ഇരിക്കുന്ന നയൻതാരയെ ആണ് പോസ്റ്ററിൽ കാണാനാവുക.

സമകാലിക മലയാളം ഡെസ്ക്

ആർ ജെ ബാലാജി സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. നയൻതാരയാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ മൂക്കുത്തി അമ്മനായെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ പ്രഖ്യാപനവും പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. സുന്ദർ സി ആണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ മൂക്കുത്തി അമ്മൻ 2വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.

മൂക്കുത്തി അമ്മനായി ക്ഷേത്രനടയിൽ ഇരിക്കുന്ന നയൻതാരയെ ആണ് പോസ്റ്ററിൽ കാണാനാവുക. 'ദേവി എന്താണ് ദുഃഖിച്ചിരിക്കുന്നത്'- എന്നാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകൾ. ദുനിയ വിജയ്, റെജീന കസാന്ദ്ര, സുനീൽ, യോഗി ബാബു, അഭിനയ, ഇനിയ, ഗരുഡ റാം, സിംഗംപുലി, വിച്ചു വിശ്വനാഥ്, അജയ് ഘോഷ്, മൈന നന്ദിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ചിത്രത്തിൻ്റെ ലോഞ്ച് ചടങ്ങിൽ ദുനിയ വിജയ് നെഗറ്റീവ് റോളിൽ എത്തുമെന്ന് സംവിധായകൻ സുന്ദർ സി വെളിപ്പെടുത്തിയിരുന്നു. ഹിപ് ഹോപ്പ് തമിഴ ആദിയാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. മദഗജരാജ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ സുന്ദർ സിക്കൊപ്പം പ്രവരർത്തിച്ചിട്ടുള്ള വെങ്കട്ട് രാഘവൻ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

വൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ മാസമാണ് പൂർത്തിയായത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്. അടുത്തിടെ ചില തർക്കങ്ങൾ കാരണം ചിത്രത്തിന്റെ ചിത്രീകരണം താല്ക്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വേഷത്തെച്ചൊല്ലി സഹ സംവിധായകനും നയന്‍താരയും തമ്മില്‍ സെറ്റില്‍ തര്‍ക്കമുണ്ടായെന്നും സഹ സംവിധായകനെ നടി ശാസിച്ചുവെന്നും ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിൽ ഇടപെട്ട സംവിധായകന്‍ സുന്ദര്‍ സി ഷൂട്ട് നിര്‍ത്തിവെച്ചുവെന്നുമായിരുന്നു റിപ്പോർട്ട്.

ഇതിനെതിരെ സംവിധായകന്റെ ഭാര്യയും നടിയുമായ ഖുശ്ബുവും രംഗത്ത് വന്നിരുന്നു. സിനിമയെക്കുറിച്ച് ഏറെ അനാവശ്യമായ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണം നല്ല രീതിയിൽ പോകുന്നുണ്ടെന്നായിരുന്നു ഖുശ്ബു പറഞ്ഞത്.

2020 ലാണ് മൂക്കുത്തി അമ്മൻ റിലീസിനെത്തുന്നത്. കോമ‍ഡി പശ്ചാത്തലത്തിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കുത്തി അമ്മൻ പറഞ്ഞത്.

Cinema News: Nayanthara starrer Mookuthi Amman 2 first look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT