ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

"അരിപെറുക്കി അരിപെറുക്കി മതിയായി"; നസ്രിയയുടെ തെലുങ്ക് ഡബ്ബിങ് വിഡിയോ വൈറൽ 

ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്ന നസ്രിയയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സ്രിയ നസീം ആദ്യമായി നായികയാവുന്ന തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. യുവതാരം നാനിയാണ് ഈ റൊമാന്റിക് കോമഡി എന്റർടെയ്നർ ചിത്രത്തിൽ നായകൻ. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്ന നസ്രിയയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

‘എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിങ് ഇങ്ങനെയൊക്കെയായിരുന്നു’ എന്ന അടിക്കുറിപ്പോടെ ഡബ്ബിങ് വേളയിൽ പകർത്തിയ വിവിധ വിഡിയോകൾ ചേർത്തുവച്ച റീൽ നസ്രിയ തന്നെയാണ് പങ്കുവച്ചത്. താരങ്ങളും ആരാധകരുമെല്ലാെം രസകരമായ കമന്റുകളാണ് കുറിച്ചിരിക്കുന്നത്. ദുൽഖര്‍ സൽമാൻ, വിനയ് ഫോർട്ട്, തൻവി റാം, ഗോവിന്ദ് പദ്മസൂര്യ, മൃണാൾ താക്കൂർ, സ്മിത പോപ്പ്, കായിക താരം പി.വി. സിന്ധു തുടങ്ങി നിരവധിപേർ നസ്രിയയ്ക്ക് ആശംസകൾ നേർന്നു.

‘നാനിഗാരുവും മറ്റുള്ളവരും നസ്രിയയുടെ പ്രകടനത്ത കുറിച്ച് ഒരുപാട് പ്രശംസാവാക്കുകൾ പറഞ്ഞുകേട്ടു. നിന്നെയോർത്ത് അഭിമാനമാണ്. ഇനിയുമൊരുപാട് ദൂരം പോകാനുണ്ട്. സിനിമ കാണാനായി അക്ഷമരായി കാത്തിരിക്കുകയാണ് ഞങ്ങൾ’; ഗോവിന്ദ് പദ്മസൂര്യ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'