Neena Gupta ഇന്‍സ്റ്റഗ്രാം
Entertainment

'നിങ്ങള്‍ക്ക് ഈ കുഞ്ഞിനെ വേണ്ടെങ്കില്‍ എനിക്കും വേണ്ട'; വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ മറുപടിയെപ്പറ്റി നീന ഗുപ്ത

അദ്ദേഹം നേരത്തെ തന്നെ വിവാഹിതനായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് പലവട്ടം നടി നീന ഗുപ്ത തുറന്ന് പറഞ്ഞിട്ടുണ്ട്. വിവിയനും നീനയും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു. ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും തങ്ങളുടെ പ്രണയം അവര്‍ രഹസ്യമാക്കി വച്ചിരുന്നില്ല. വിവിയന്റേയും നീനയുടേയും മകളാണ് നടിയും പ്രമുഖ ഫാഷന്‍ ഡിസൈനറുമായ മസാബ ഗുപ്ത.

താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത വിവിയനെ അറിയിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയെക്കുറിച്ച് നീന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹ്യുമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീന ഗുപ്ത മനസ് തുറന്നത്.

''ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നില്ല. സന്തോഷം തോന്നിയിരുന്നു, കാരണം ഞാന്‍ അദ്ദേഹത്തെ പ്രണയിച്ചിരുന്നു. നിങ്ങള്‍ക്ക് ഈ കുഞ്ഞിനെ വേണ്ടെന്നാണെങ്കില്‍ ഞാനും വേണ്ടെന്ന് വെക്കാമെന്ന് അദ്ദേഹത്തെ വിളിച്ച് പറഞ്ഞു. വേണ്ട വേണ്ട, നീ കുഞ്ഞിന് ജന്മം നല്‍കണമെന്നാണ് അദ്ദേഹം പറഞ്ഞത്'' നീന ഗുപ്ത പറയുന്നു.

വിവാഹം കഴിക്കാതെ തന്നെ അമ്മയാവുന്നത് അന്നത്തെ സമൂഹം കണ്ടിരുന്നത് മോശം രീതിയിലാണെന്നും നീന ഗുപ്ത ഓര്‍ക്കുന്നുണ്ട്. കുഞ്ഞിന് ജന്മം നല്‍കുന്നതും ഒറ്റയ്ക്ക് വളര്‍ത്തുന്നതുമൊന്നും തനിക്ക് ചുറ്റുമുള്ളവര്‍ അംഗീകരിച്ചിരുന്നില്ലെന്നും നീന ഓര്‍ക്കുന്നു. നീനയുടെ അച്ഛനായിരുന്നു കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നത്.

''എല്ലാവരും എതിര്‍ത്തു. നീയെങ്ങനെയാണ് ഒറ്റയ്ക്ക് എല്ലാം ചെയ്യുകയെന്ന് അവര്‍ ചോദിച്ചു. അദ്ദേഹം നേരത്തെ തന്നെ വിവാഹിതനായിരുന്നു. എനിക്ക് അദ്ദേഹത്തെ വിവാഹം കഴിക്കാനും ആന്റിഗ്വയിലേക്ക് പോയി ജീവിക്കാനും സാധിക്കില്ലായിരുന്നു'' നീന പറയുന്നു. എന്നാല്‍ തനിക്ക് ചുറ്റുമുള്ളവര്‍ പറയുന്നത് ഗൗനിക്കാതെ തന്റെ ഹൃദയം പറഞ്ഞ വഴിയെ സഞ്ചരിക്കാന്‍ നീന ഗുപ്ത തീരുമാനിച്ചു.

ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരമായിരുന്ന വിവിയന്‍ റിച്ചാര്‍ഡ്‌സും നീന ഗുപ്തയും പ്രണയത്തിലാകുന്നത് 1980 കളിലാണ്. ഇരുവരുടേയും ബന്ധം അക്കാലത്ത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. നീന അന്ന് സിനിമാ ലോകത്ത് ഉദിച്ചു വരുന്ന കാലം കൂടിയായിരുന്നു. ഇരുവരും വിവാഹം കഴിക്കാതെ തന്നെ കുഞ്ഞിന് ജന്മം നല്‍കിയെന്നതും അന്ന് വലിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കി. മകള്‍ക്കു വേണ്ടി ജീവിതം മാറ്റി വച്ച നീന 2008 ലാണ് വിവാഹിതയാകുന്നത്. ഡല്‍ഹി സ്വദേശിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിവേക് മെഹ്തയാണ് നീനയുടെ ഭര്‍ത്താവ്.

Neena Gupta remembers what Vivian Richards told her when she informed him that she is pregnant. everyone around was against the idea of raising a child all alone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

SCROLL FOR NEXT