ഫീൽസ് ലൈക്ക് ഇഷ്ക് ട്രെയിലറിൽ നിന്ന് 
Entertainment

'കൊഞ്ചം കൊഞ്ചം മലയാളമല്ല', വീണ്ടും ബോളിവുഡിൽ തിളങ്ങാൻ നീരജ് മാധവ്; 'ഫീൽസ് ലൈക്ക് ഇഷ്ക്' ട്രെയിലർ

നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ ഫീൽസ് ലൈക്ക് ഇഷ്കിലാണ് നീരജ് അഭിനയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹിന്ദി സീരിസായ ഫാമിലി മാനിലൂടെ ബോളിവുഡിന്റെ മനം കവർന്ന മലയാളി താരമാണ് നീരജ് മാധവ്. താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോൾ നീരജിന്റെ പുതിയ ഹിന്ദി ചിത്രം എത്തുകയാണ്. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ ഫീൽസ് ലൈക്ക് ഇഷ്കിലാണ് നീരജ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. 

ആറു ചെറു ചിത്രങ്ങളാണ് സിനിമയിലുള്ളത്. വ്യത്യസ്തങ്ങളായ പ്രണയങ്ങളാണ് ഫാൽസ് ലൈക്ക് ഇഷ്കിലുള്ളത്. ഇന്റർവ്യൂ എന്ന ചിത്രത്തിലാണ് നീരജ് അഭിനയിക്കുന്നത്. മുംബൈയില്‍ താമസിക്കുന്ന മലയാളിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിന്‍ കുന്ദല്‍ക്കറാണ്. ഇന്റർവ്യൂവിൽ വച്ച് ഒരു പെൺകുട്ടിയുമായി പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് കഥ മുന്നോട്ടുപോകുന്നത്. 

‘അയ്യ’, ‘കൊബാള്‍ട്ട് ബ്ളൂ’ എന്നിവയാണ് സച്ചിന്‍ കുന്ദല്‍ക്കർ ഇതിന് മുൻപ് സംവിധാനം ചെയ്‌ത ചിത്രങ്ങൾ. രോഹിത് സരഫ്, രാധിക മധൻ, ടാനിയ, അമോൽ പരാഷാർ, സിമ്രാൻ ജെഹാനി, കജോൾ ചഗ്, സൻജീത ഭട്ടാചാര്യ, സ്കന്ദ് ഠാക്കൂർ, സബ ആസാദ്, മിഹിൻ അഹുജ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ചിത്രം ജൂലൈ 23നാണ് റിലീസ് ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'