നേഹ ദൂപിയയും അങ്കത് ബേദിയും മകൾ മെഹറും/ ഇൻസ്റ്റ​ഗ്രാം 
Entertainment

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ നേഹ ദൂപിയയും അങ്കത് ബേദിയും; ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയിലൂടെയാണ് രണ്ടാമതും ഗര്‍ഭിണിയാണെന്ന വിവരം നേഹ ആരാധകരോട് പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഹാപ്പി കപ്പിള്‍സാണ് നേഹ ദൂപിയയും അങ്കത് ബേദിയും. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ദമ്പതികള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് രണ്ടാമതും ഗര്‍ഭിണിയാണെന്ന വിവരം നേഹ ആരാധകരോട് പങ്കുവെച്ചത്. 

അങ്കതിനും മകള്‍ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു സന്തോഷം അറിയിച്ചത്. ബേബി ബംബുമായി നില്‍ക്കുന്ന നേഹയാണ് ചിത്രത്തില്‍ സമീപത്ത് മകള്‍ മെഹറിനെ എടുത്തുകൊണ്ട് അങ്കതിനേയും കാണാം. ഒരു അടിക്കുറിപ്പു കണ്ടുപിടിക്കാന്‍ ഞങ്ങള്‍ക്ക് രണ്ട് ദിവസമെടുത്തു. ദൈവത്തിന് നന്ദി, എന്നതാണ് ഞങ്ങള്‍ ചിന്തിക്കാവുന്നതില്‍ ഏറ്റവും മികച്ചത്- എന്ന അടിക്കുറിപ്പിലാണ് ചിത്രം. 

2018 ലാണ് നെഹയും അങ്കതും വിവാഹിതരാവുന്നത്. തുടര്‍ന്ന് നവംബറില്‍ ഇവര്‍ മെഹറിന് ജന്മം നല്‍കി. ത്രില്ലര്‍ സീരീസായ എ തേസ്‌ഡേയിലാണ് നേഹയെ ഇനി കാണുക. കൂടാതെ വിദ്യുത് ജമ്മവലിന്റെ സനക്കിലും താരം അഭിനയിക്കുന്നുണ്ട്യ ഗുഞ്ചന്‍ സക്‌സേനയിലാണ് അങ്കതിനെ അവസാനമായി കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു