കരീനയ്ക്കും ജോണ്‍ എബ്രഹാമിനും ഭര്‍ത്താവ് അങ്കദിനുമൊപ്പം നേഹ ഇന്‍സ്റ്റഗ്രാം
Entertainment

ധോനിയുടെ ഹാട്രിക് സിക്സർ: ആർത്തുവിളിച്ച് നേഹ ദൂപിയ; വിഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ധോനിയുടെ സിക്സർ കണ്ട് നടി നേഹ​ ദൂപിയയുടെ പ്രതികരണമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിന് എതിരായ ചെന്നൈ സൂപ്പർകിങ്സിന്റെ കളി വൻ ആവേശമാണ് നിറച്ചത്. അവസാന ഓവറിലെ എംഎസ് ധോനിയുടെ വെടിക്കെട്ട് ബാറ്റിങ് കാണികളെ ഒന്നടങ്കം അമ്പരപ്പിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ധോനിയുടെ സിക്സർ കണ്ട് നടി നേഹ​ ദൂപിയയുടെ പ്രതികരണമാണ്.

ഹർദിക് പാണ്ഡ്യ എറിഞ്ഞ ഓവറിൽ ഹാട്രിക് സിക്സാണ് താരം നേടിയത്. ഇതുകണ്ട് ആർത്തുവിളിക്കുന്ന നേഹയെ ആണ് വിഡിയോയിൽ കാണുന്നത്. നേഹയ്ക്കൊപ്പം ഭർത്താവ് അങ്കദ് ബേദി ബോളിവുഡ് താരങ്ങളായ കരീന കപൂർ, ജോൺ എബ്രഹാം എന്നിവരുമുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയയിലൂടെ നേഹ തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. എന്റെ സ്വന്തം ഹൈലൈറ്റ് എന്ന് പറഞ്ഞാണ് താരം കളി കാണുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. എന്തായാലും രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. ധോനിയുടെ കളി കണ്ട് തന്റെ അവസ്ഥയും ഇങ്ങനെയായിരുന്നു എന്നാണ് ആരാധകരുടെ കമന്റ്.

വാംഖഡെയിൽ വച്ചാണ് ചെന്നൈ–മുംബൈ മത്സരം നടന്നത്. നാലു പന്തുകൾ മാത്രം നേരിട്ട ധോണി 20 റൺസെടുത്ത് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെ കയ്യിലെടുക്കുകയായിരുന്നു. കളിയിൽ 20 റൺസിന് മുംബൈ തോൽക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT