കാലമെത്ര കഴിഞ്ഞാലും 'ദേവാസുര'ത്തിലെ മംഗലശേരി നീലകണ്ഠനെയും മുണ്ടയ്ക്കൽ ശേഖരനെയും മലയാളികൾ മറക്കാനിടയില്ല. 'വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ...' എന്ന ഡയലോഗ് ഇപ്പോഴും കുട്ടികൾ പോലും പറയാറുണ്ട്. ചിത്രത്തിൽ മുണ്ടയ്ക്കൽ ശേഖരനായെത്തിയത് നടൻ നെപ്പോളിയൻ ആയിരുന്നു.
ഇപ്പോഴിതാ മോഹൻലാൽ വിളിക്കുകയാണെങ്കിൽ ദേവാസുരം മൂന്നാം ഭാഗം ചെയ്യാൻ താൻ റെഡിയാണെന്ന് പറയുകയാണ് നെപ്പോളിയൻ. മനോരമ ഓൺലൈന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നും ആ കഥാപാത്രം പ്രേക്ഷകരുടെ മനസിലുണ്ട്. എന്നെ കാണുമ്പോൾ ഇപ്പോഴും കുട്ടികളൊക്കെ ചോദിക്കാറുണ്ട്,
'ശേഖരേട്ടാ... ദേവാസുരം പാർട്ട് 3 എപ്പോഴാണെന്ന്'. പാർട്ട് 3യ്ക്ക് ഞാൻ റെഡിയാണ്. ലാലേട്ടൻ റെഡിയാണെങ്കിൽ ഞാൻ റെഡിയാണെന്ന് ഞാനപ്പോൾ അവരോട് പറയും. കഴിഞ്ഞ 35 വർഷമായി ഞാനെവിടെയും വില്ലൻ വേഷം ചെയ്തിട്ടില്ല. പക്ഷേ ലാലേട്ടന് വേണ്ടി, 'ദേവാസുരം പാർട്ട് 3' യ്ക്ക് വേണ്ടി ലാലേട്ടൻ വിളിച്ചാൽ ഞാൻ അഭിനയിക്കാൻ റെഡിയാണ്.
ബെസ്റ്റ് ആക്ടർ ആണ് ലാലേട്ടൻ. തമിഴിൽ കമൽ ഹാസനെ ഉലക നായകൻ എന്ന് പറയാറുണ്ട്. അതുപോലെ മലയാളത്തിലെ ബെസ്റ്റ് ആക്ടർ ആണ് അദ്ദേഹം. എനിക്ക് മമ്മൂക്കയെയും ഒരുപാട് ഇഷ്ടമാണ്.
മമ്മൂക്കയുടെ കൂടെ ഞാൻ തമിഴിൽ അഭിനയിച്ചിട്ടുണ്ട്. 'എതിരും പുതിരും' എന്ന സിനിമയിൽ. മലയാളത്തിൽ ഞാൻ അഭിനയിച്ചിട്ടില്ല. മലയാളത്തിൽ മമ്മൂക്കയുടെ കൂടെ ഒരു സിനിമയിൽ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ചാൻസ് കിട്ടിയാൽ അഭിനയിക്കും".- നെപ്പോളിയൻ പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates