Kerala Tourism ഇൻസ്റ്റ​ഗ്രാം
Entertainment

കരിക്ക് കുടിച്ച് 'വെക്ന' കേരള ടൂറിസം പോസ്റ്ററിൽ; 'എടാ ഹെൽത്തി കുട്ടാ' എന്ന് നെറ്റ്ഫ്ലിക്സ്, ഏറ്റെടുത്ത് സോഷ്യൽ മീ‍ഡിയ

ഹാഷിർ ആൻഡ് ടീമിന്റെ വൈറൽ റീലിലെ ഹിറ്റ് ഡയലോഗ് ആണ് നെറ്റ്ഫ്ലിക്സ് കമന്റായി ഉപയോഗിച്ചത്.

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീ‍ഡിയയിൽ തരം​ഗമായി മാറിയിരിക്കുകയാണ് ഹാഷിർ ആൻഡ് ടീമിന്റെ ഒരു റീൽ. 'എടാ ഹെൽത്തി കുട്ടാ' എന്ന് തുടങ്ങുന്ന റീൽ സോഷ്യൽ മീഡിയയെ ആകെ ഇളക്കി മറിക്കുകയാണ്. ഇപ്പോഴിതാ സ്ട്രേഞ്ചർ തിങ്ങ്സ് അഞ്ചാം സീസണുമായി ബന്ധപ്പെട്ട് കേരള ടൂറിസം പങ്കുവെച്ച ഒരു ചിത്രവും അതിന് നെറ്റ്ഫ്ലിക്സ് ഇന്ത്യ നൽകിയ കമന്റുമാണ് വൈറലായി മാറുന്നത്.

സ്ട്രേഞ്ചർ തിങ്‌സിലെ വില്ലൻ കഥാപാത്രമായ വെക്ന ഇളനീർ കുടിക്കുന്ന ഒരു ചിത്രമാണ് കേരള ടൂറിസത്തിന്റെ ഒഫീഷ്യൽ പേജ് പങ്കുവെച്ചത്. ഇതിന് താഴെയാണ് കമന്റുമായി നെറ്റ്ഫ്ലിക്സ് ഇന്ത്യ പേജ് എത്തിയത്. 'എടാ ഹെൽത്തി കുട്ടാ' എന്നായിരുന്നു അവരുടെ കമന്റ്. ഹാഷിർ ആൻഡ് ടീമിന്റെ വൈറൽ റീലിലെ ഹിറ്റ് ഡയലോഗ് ആണ് നെറ്റ്ഫ്ലിക്സ് കമന്റായി ഉപയോഗിച്ചത്.

എന്തായാലും നിമിഷനേരം കൊണ്ടാണ് ഈ കമന്റ് വൈറലായത്. അതേസമയം, സ്ട്രേഞ്ചർ തിങ്ങ്സ് അഞ്ചാം സീസൺ ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ഈ സീസണിന് ലഭിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 6.30 മുതലാണ് സീരീസ് സ്ട്രീമിങ് ആരംഭിച്ചത്.

സ്ട്രീമിങ് റെക്കോർഡുകൾ എല്ലാം സീരീസ് തകർക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്ട്രീമിങ് ആരംഭിച്ചപ്പോൾ തന്നെ പലയിടത്തും നെറ്റ്ഫ്ലിക്സ് ക്രാഷായി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അഞ്ചാം സീസൺ എട്ട് എപ്പിസോഡുകളായാകും എത്തുക. ഇതിൽ ആദ്യ ഭാഗമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Cinema News: Netflix India comments on Kerala Tourism new post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി

'കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും'... പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

അറ്റം വെട്ടിയാൽ മുടി വളരുമോ? പിന്നിലെ ശാസ്ത്രമെന്ത്

'തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം'; വൈറലായി സന്ദീപിന്റെ ആദ്യ ഷോർട്ട് ഫിലിം, '12 വർഷങ്ങൾക്ക് ശേഷം പറയിപ്പിച്ചെന്ന്' കമന്റുകൾ

ഐ എച്ച് ആർ ഡിയിൽ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം

SCROLL FOR NEXT