വിവാഹം നടക്കാനും, ദീർഘസുമംഗലി ആകാനും മകം തൊഴൽ അതിവിശേഷം; അറിയാം ഐതീഹ്യവും പ്രത്യേകതകളും

തങ്ക ഗോളക ചാർത്തി ആഭരണങ്ങൾ അണിഞ്ഞാണ് ദേവി ഭക്തർക്ക് ദർശനം നൽകുന്നത്
Chottanikkara Temple
ചോറ്റാനിക്കരയിലെ മകം തൊഴൽഎക്സ്പ്രസ് /ഫയൽ
Updated on
1 min read

ഗുരുവായൂർ അമ്പലത്തിൽ ഉണ്ണികൃഷ്ണൻ ഓടിക്കളിക്കുന്നതും, സദ്യ വിളമ്പുന്നതും, കൃഷ്ണനാട്ടം കേൾക്കുന്നതും ഒക്കെ നേരിട്ട് കാണാറുള്ള വില്വമംഗലം സ്വാമി ഒരിക്കൽ കുംഭമാസത്തിലെ ചോറ്റാനിക്കര ക്ഷേത്രത്തിലെത്തിയപ്പോൾ ദേവിയെ നേരിട്ട് ദർശിച്ചു എന്നാണ് മകം തൊഴലിന്റെ ഐതിഹ്യം.

പുരുഷന്മാരെക്കാൾ സ്ത്രീകളാണ് അധികവും ഈ സമയത്ത് ദർശനത്തിന് ക്ഷേത്രത്തിൽ എത്തുന്നത്. ദീർഘസുമംഗലി ആകാനും അവിവാ ഹിതകളുടെ വിവാഹം നടക്കാനും സർവ്വാഭീഷ്ടങ്ങൾക്കും ഈ സമയത്ത് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് വിശേഷമാണെന്നാണ് വിശ്വാസം.

അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ എന്നീ മന്ത്രങ്ങൾ ഉരുവിടുന്ന ഭക്തരെ സർവ്വാഭരണ വിഭൂഷിതയായി വലതു കൈയിനാൽ അനുഗ്രഹിക്കുന്ന ദിവസമാണ് മകം തൊഴൽ. തങ്ക ഗോളക ചാർത്തി ആഭരണങ്ങൾ അണിഞ്ഞാണ് ദേവി ഭക്തർക്ക് ദർശനം നൽകുന്നത്. മറ്റു ദിവസങ്ങളിലെല്ലാം ഇടതുകൈ കൊണ്ടാണ് ദേവി അനുഗ്രഹിക്കുന്നത്.

മാര്‍ച്ച് രണ്ട് തിങ്കളാഴ്ചയാണ് ചോറ്റാനിക്കര മകം തൊഴല്‍ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 9.30 വരെയാണ് മകം തൊഴല്‍ നടക്കുക. മാര്‍ച്ച് മൂന്നിന് പൂരം എഴുന്നള്ളിപ്പും നടക്കും. മാര്‍ച്ച് 4 ന് ഉത്രം ആറാട്ടും, മാര്‍ച്ച് 5 ന് അത്തം ഗുരുതിയും നടക്കും.

Summary

The Chottanikkara Makam Thozhal will be held on Monday, March 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com