Netflix Tamil Movies 
Entertainment

പുതിയ വര്‍ഷം, പുതിയ കഥകള്‍; വമ്പന്‍ തമിഴ് സിനിമകളുമായി 2026 എടുക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്; ഊഴം കാത്ത് ധനുഷും സൂര്യയും വരെ!

ഈ ചിത്രങ്ങളെല്ലാം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ലഭ്യമാകും

സമകാലിക മലയാളം ഡെസ്ക്

2026 നെ തങ്ങളൂടേതാക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. തമിഴ് സിനിമയുടെ വളര്‍ച്ചയും വൈവിധ്യവും കണക്കിലെടുത്ത്, 2026-ല്‍ തങ്ങളുടെ പ്ലാറ്റ്ഫോമിലെത്തുന്ന തമിഴ് ചിത്രങ്ങളുടെ വമ്പന്‍ നിര നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ പുറത്തുവിട്ടു. വന്‍താരനിരയും മികച്ച സംവിധായകരും ഒന്നിക്കുന്ന ഈ ലിസ്റ്റില്‍ തമിഴ്നാട്ടില്‍ നിന്നും പുറത്തുനിന്നുമുള്ള മികച്ച കഥകളാണുള്ളത്.

തമിഴ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ച 2025-ന് പിന്നാലെയാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ' ഇഡ്‌ലി കടൈ', 'ഡ്രാഗണ്‍', 'ഡ്യൂഡ്', 'ഗുഡ് ബാഡ് അഗ്ലി' തുടങ്ങിയ മാസ് പടങ്ങളും 'ബൈസണ്‍', 'കാന്താ' തുടങ്ങിയ മികച്ച സിനിമകളും നെറ്റ്ഫ്‌ലിക്‌സില്‍ ഹിറ്റായിരുന്നു.

2026-ലെ സിനിമകള്‍ ആദ്യം തിയേറ്ററുകളിലും പിന്നീട് നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ചെയ്യും. പ്രാദേശികമായ തനിമയുള്ളതും എന്നാല്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതുമായ സിനിമകളാണ് ഈ വര്‍ഷം ആരാധകരെ കാത്തിരിക്കുന്നത്.

ധനുഷും വിഘ്നേഷ് രാജയും ഒന്നിക്കുന്ന 'കാരാ', സൂര്യയുടെ 'സൂര്യ 46' (സംവിധാനം വെങ്കി അറ്റ്ലൂരി), 'സൂര്യ 47' (സംവിധാനം ജിത്തു മാധവന്‍) എന്നീ രണ്ട് ചിത്രങ്ങള്‍, കാര്‍ത്തിയും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ആക്ഷന്‍ ഡ്രാമ 'മാര്‍ഷല്‍', യോഗി ബാബുവിനെ നായകനാക്കി രവി മോഹന്‍ സംവിധാനം ചെയ്യുന്ന 'ആന്‍ ഓര്‍ഡിനറി മാന്‍', കൂടാതെ രവി മോഹനും എസ്.ജെ. സൂര്യയും ഒന്നിക്കുന്ന പ്രൊഡക്ഷന്‍ No. 1 എന്നിങ്ങനെ ആക്ഷനും ഡ്രാമയും ക്രൈമും ഹ്യൂമറും നിറഞ്ഞ ഒരു വലിയ ലിസ്റ്റ് തന്നെയാണ്.

ഈ സിനിമകളെല്ലാം തിയേറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സ് വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിയ ഷെര്‍ഗില്‍ പറയുന്നു: 'തമിഴ് സിനിമകള്‍ക്ക് ലോകമെമ്പാടും വലിയ ആരാധകരുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി പൊങ്കല്‍ സമയത്ത് ഞങ്ങള്‍ തമിഴ് സിനിമകളുടെ ലിസ്റ്റ് അനൗണ്‍സ് ചെയ്യാറുണ്ട്. 'ഇഡലി കടൈ', 'ഡ്യൂഡ്' തുടങ്ങിയ സിനിമകള്‍ക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. വരും വര്‍ഷങ്ങളിലും മികച്ച കഥകള്‍ പ്രേക്ഷകരിലെത്തിക്കാന്‍ ഞങ്ങള്‍ ആവേശഭരിതരാണ്.'

ഈ വമ്പന്‍ ലിസ്റ്റില്‍ സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന വെങ്കി അറ്റ്ലൂരി ചിത്രം (സൂര്യ 46), അര്‍ജുന്‍ സര്‍ജയുടെ 'AGS 28', രവി മോഹനും എസ്.ജെ. സൂര്യയും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന 'പ്രൊഡക്ഷന്‍ No. 1', വി.ജെ. സിദ്ധുവിന്റെ 'ദയങ്കരം', വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന 'ഗട്ട കുസ്തി 2', അഥര്‍വ മുരളിയുടെ 'ഹൃദയം മുരളി', ധനുഷും രാജ്കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം, അഭിഷന്‍ ജീവിന്തും അനശ്വര രാജനും അഭിനയിക്കുന്ന 'വിത്ത് ലവ്', സൂര്യയും നസ്രിയയും നസ്ലിനും ഒന്നിക്കുന്ന ജിത്തു മാധവന്‍ ചിത്രം (സൂര്യ 47), എന്നീ സിനിമകളാണുള്ളത്. ഈ ചിത്രങ്ങളെല്ലാം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ലഭ്യമാകും.

Netflix Indian announces there tamil movies for 2026. List includes movies of Suriya, Dhanush and Dulquer Salmaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

ഒറ്റയാള്‍ പോരാട്ടം നയിച്ച് യാന്‍സണ്‍, 30 പന്തില്‍ 55; ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം

അവാര്‍ഡ് ജേതാവിനെ 'നായ' എന്ന് വിളിച്ചു, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ പരാതി

എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് പഠിക്കുമ്പോള്‍ സംശയമുണ്ടോ?; നിവാരണത്തിന് അവസരം ഒരുക്കി കൈറ്റ്, ചെയ്യേണ്ടത് ഇത്രമാത്രം

ഇറാൻ യുദ്ധക്കപ്പൽ തകർത്തു, തളിപ്പറമ്പിൽ തിരുത്തില്ല, നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT