

നിത്യഹരിത നായകൻ പ്രേം നസീറിന്റെ 37-ാം ഓർമദിനം ആണിന്ന്. പ്രിയനായകന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് സിനിമാ രംഗത്തെ പ്രമുഖർ. 38 വർഷത്തെ അഭിനയ ജീവിതത്തിൽ 781 സിനിമകളിൽ പ്രേം നസീർ നായകനായി. 1929 ഡിസംബർ 16 ന് ചിറയൻകീഴിലായിരുന്നു അബ്ദുൽ ഖാദർ എന്ന പ്രേം നസീറിന്റെ ജനനം. 1952 ൽ മരുമകൾ എന്ന സിനിമയിലൂടെയായിരുന്നു പ്രേം നസീറിന്റെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം.
തിക്കുറിശിയാണ് അദ്ദേഹത്തിന് പ്രേം നസീർ എന്ന് നാമകരണം ചെയ്തത്. 1952 ൽ തന്നെ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലൂടെ പ്രേം നസീർ മലയാളികളുടെ ഹൃദയം മുഴുവൻ കീഴടക്കി. പ്രേം നസീറിനെക്കുറിച്ചുള്ള മനോഹരമായ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകനും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി.
പ്രേം നസീർ തനിക്ക് ആരായിരുന്നുവെന്നാണ് ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പ്രേം നസീറിനൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആരാധകൻ (ഫാൻ ബോയ്) എന്ന നിലയിൽ ഇഷ്ടപ്പെട്ട് ഞാൻ അയച്ച കത്തിന് മറുപടിയായി കത്തും ഫോട്ടോയും അയച്ചുതന്ന നടൻ.
സിനിമാ രംഗത്തെ നന്മയും പ്രൊഫഷണലിസവും ഡിപ്ലോമസിയും എന്നെ പഠിപ്പിച്ച വലിയ കലാകാരൻ. ഇതും ഇതിലേറെയുമാണ് എനിക്ക് പ്രേം നസീർ സാർ - എന്നാണ് ശ്രീകുമാരൻ തമ്പി കുറിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഓർമ്മദിനം..
* ആരാധകൻ (ഫാൻ ബോയ്) എന്ന നിലയിൽ ഇഷ്ടപ്പെട്ട് ഞാൻ അയച്ച കത്തിന് മറുപടിയായി കത്തും ഫോട്ടോയും അയച്ചുതന്ന നടൻ.
* ഞാൻ എഴുതിയ ഏറ്റവും കൂടുതൽ പാട്ടുകൾ പാടി അഭിനയിച്ച നായകനടൻ.
* ഞാൻ എഴുതിയ ഏറ്റവും കൂടുതൽ തിരക്കഥകളിലെ നായകൻ.
* ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ.
* ഞാൻ ആദ്യമായി നിർമ്മിച്ച സിനിമയിലെ നായകൻ.
* സിനിമാരംഗത്തെ നന്മയും പ്രൊഫഷണലിസ്സവും ഡിപ്ലോമസിയും എന്നെ പഠിപ്പിച്ച വലിയ കലാകാരൻ.
ഇതും ഇതിലേറെയുമാണ് എനിക്ക് പ്രേം നസീർ സാർ..!
ആ ഓർമ്മകൾ എന്നും സജീവം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates