ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടി, പക്ഷേ മമ്മൂട്ടിയുടെ കണക്കുകൂട്ടൽ കൃത്യമായി'

ഡയറക്റ്റ് ഒടിടി റിലീസ് ആണെങ്കില്‍ വന്‍ തുക നല്‍കാമെന്ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് വാഗ്‍ദാനം ചെയ്‍തിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയുടെ പുതിയ ചിത്രം റോഷാക്ക് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തിയറ്ററുകൾ നിറയ്ക്കുകയാണ് ചിത്രം. മമ്മൂട്ടിയുടെ നിർമാണ കമ്പനി തന്നെയാണ് ചിത്രം നിർമിച്ചത്. പരീക്ഷണ ചിത്രത്തിന് കൈ കൊടുത്ത മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ ചിത്രത്തിൽ മമ്മൂട്ടി പുലർത്തിയിരുന്ന പ്രതീക്ഷയെക്കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്റെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് വൻ തുക ഓഫർ ചെയ്തിട്ടും തിയറ്ററിൽ റിലീസ് ചെയ്യാൻ മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു. 

ഡയറക്റ്റ് ഒടിടി റിലീസ് ആണെങ്കില്‍ വന്‍ തുക നല്‍കാമെന്ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് വാഗ്‍ദാനം ചെയ്‍തിരുന്നത്. "ഒടിടി റിലീസിന് റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടി. അത് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു- 'ഈ പടം വേറെ ലെവലിൽ വരും, ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കും, താൻ നോക്കിക്കോ' ആ കണക്കുകൂട്ടലുകൾ എത്ര കൃത്യമായിരുന്നു", റോബര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റിവെഞ്ച് ത്രില്ലറായിരുന്നു. ചിത്രം ആദ്യ ദിവസം  5.5 കോടി കളക്ഷൻ നേടിയെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാർ പുറത്തുവിടുന്ന വിവരം. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മുതല്‍ കേരളത്തിലെയും ജിസിസിയിലെയും മിക്ക സെന്‍ററുകളിലും ഹൌസ്ഫുള്‍ പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷോകളുടെ എണ്ണവും വർധിച്ചിരുന്നു. ലൂക്ക് ആന്‍റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം