യാരിയാൻ 2 സ്ക്രീൻഷോട്ട്
Entertainment

'കുറച്ച് മാന്യമായി ചെയ്ത് കൂടെ'; ബാം​ഗ്ലൂർ ഡെയ്സ് ഹിന്ദി പതിപ്പിന് രൂക്ഷ വിമർശനം

ഹിന്ദി പതിപ്പിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് റീമേക്കിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു അ‍ഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ്. കഴിഞ്ഞ വർഷം യാരിയാൻ 2 എന്ന പേരിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീ‍ഡിയയിലൂടെ രം​ഗത്തെത്തിയിരിക്കുന്നത്.

ഹിന്ദി പതിപ്പിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് റീമേക്കിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്. റീമേക്കാണെന്നും പറഞ്ഞ് സിനിമയെ വികലമാക്കരുതെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കസിൻസ് തമ്മിലുള്ള ആത്മബന്ധത്തെയും സൗഹൃദത്തെയും കുറിച്ച് പറയുന്ന സിനിമയെ റീമേക്ക് ചെയ്ത് വികലമാക്കിയെന്നാണ് ഭൂരിഭാ​ഗം പേരുടേയും അഭിപ്രായം. എക്സിൽ ചിത്രത്തിന്റെ രം​ഗങ്ങൾ വൈറലാണ്. മലയാളികളായ അനശ്വര രാജനും പ്രിയ വാര്യരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. രാധിക റാവു, വിനയ് സ്പറു എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി