Entertainment

വീണ്ടും നായികയായി സാനിയ, ‍‍‍ടൈറ്റിൽ റോളിൽ വിഷ്ണു ഉണ്ണികൃഷ്ണൻ; 'കൃഷ്ണൻകുട്ടി പണി തുടങ്ങി'

നവംബർ 23 ന് സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ അയ്യപ്പൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന പുതിയ സിനിമ ഈ മാസം ആരംഭിക്കുന്നു. കോമഡി ഹൊറർ ത്രില്ലർ ​ഗണത്തിലുള്ള ഈ ചിത്രം സൂരജ് ടോം ആണ് സംവിധാനം ചെയ്യുന്നത്. ഹോം നഴ്സ് ആയ ഉണ്ണികണ്ണൻ്റെ ജീവിതത്തിൽ അപ്രതകീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. 

ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ആനന്ദ് മധുസൂദനനാണ്. നാഷണൽ അവാർഡ് ജേതാവായ ജെസ്റ്റിൻ ജോസാണ് ചിത്രത്തിനായി സൗണ്ട് ഡിസൈനിംഗ് നിർവ്വഹിക്കുന്നത്. പെപ്പർ കോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസാണ് നിർമാണം.

ആദ്യ ചിത്രമായ ക്വീനിന് ശേഷം സാനിയ നായികയായി എത്തുന്ന ചിത്രമാണ് കൃഷ്ണൻകുട്ടി പണി തുടങ്ങി. കട്ടപ്പനയിലെ ഋതിക് റോഷൻ, നിത്യഹരിത നായകൻ എന്നീ സിനിമകൾക്ക് ശേഷം വിഷ്ണു കേന്ദ്ര കഥാപാത്രമായി എത്തുന്നതും ഈ സിനിമയിലാണ്.  നവംബർ 23 ന് സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT